29
Jun 2025
Thu
29 Jun 2025 Thu
bank manager arrested for stole FD and deposited in stocks

ഉപയോക്താക്കള്‍ സ്ഥിരനിക്ഷേപമായി ബാങ്കിലിട്ട അടിച്ചുമാറ്റി ഓഹരിയില്‍ നിക്ഷേപിച്ച ബാങ്ക് മാനേജര്‍ പിടിയില്‍. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഐസിഐസിഐ ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജരായ സാക്ഷി ഗുപ്തയാണ് പിടിയിലായത്. 2020നും 2023നും ഇടയിലായി 110 അക്കൗണ്ടുകളിലായി 41 പേര്‍ നിക്ഷേപിച്ച 4.58 കോടി രൂപയാണ് സാക്ഷി ഗുപ്ത അനധികൃതമായി പിന്‍വലിച്ച് ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓഹരിവിപണിയില്‍ ലാഭം കൊതിച്ച യുവതിക്ക് പിഴയ്ക്കുകയും കനത്ത നഷ്ടം നേരിടുകയും ചെയ്തതോടെ പിന്‍വലിച്ച തുക അക്കൗണ്ടില്‍ തിരികെ ഇടാനായിരുന്നില്ല. ഇതിനിടെ പണം നിക്ഷേപിച്ചവരിലൊരാള്‍ സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയതോടെയാണ് സാക്ഷി ഗുപ്ത കുടുങ്ങിയത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.
സാക്ഷി ഗുപ്തയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. സഹോദരിയുടെ വിവാഹത്തലേന്നായിരുന്നു സാക്ഷി ഗുപ്ത അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

ALSO READ: ഇടപാടുകാർ പണയംവച്ച 215 പവൻ സ്വർണം അടിച്ചുമാറ്റി വിറ്റു; ബാങ്ക് മാനേജർ പിടിയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക