27
Apr 2025
Fri
27 Apr 2025 Fri
journalist attacked by bjp kashmir

പഹല്‍ഗാമിലെ ഭീകരാക്രമത്തിലെ സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്തതിന് ദൈനിക് ജാഗരണിന്റെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാകേഷ് ശര്‍മയെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി നേതാക്കള്‍. കശ്മീരിലെ കലിബാരി ചൗക്കിന് സമീപത്ത് കത്തുവയില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഹല്‍ഗാമിലെ ഭീകരാക്രമത്തിനെതിരേ നടന്ന പ്രതിഷേധ പരിപാടിയില്‍ എംഎല്‍എമാരായ ദേവേന്ദര്‍ മനിയാല്‍, ഭരത്് ഭൂഷണ്‍, രാജീവ് ജസ്രോതിയ ഉള്‍പ്പെടെയുള്ള നിരവധി ബിജെപി നേതാക്കള്‍ ഉണ്ടായിരുന്നു.

ബിജെപി നേതാക്കളോട് സുരക്ഷാ വീഴ്ച്ച സംബന്ധിച്ച് ചോദ്യം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു മര്‍ദ്ദനമെന്് ശര്‍മ പറഞ്ഞു. ”ഇനിയും എത്രകാലം പാകിസ്താന്റെ പ്രതിമ കത്തിക്കും? ഇതും ഒരു സുരക്ഷാ വീഴ്ച്ചയാണ്”- ഈചോദ്യമാണ് ശര്‍മ ഉയര്‍ത്തിയത്. തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകനായ ഹിമാന്‍ശു ശര്‍മ ”ഈ മധ്യമപ്രവര്‍ത്തകര്‍ പാകിസ്താന്റെ ഭാഷ സംസാരിക്കുകയാണ്. അവര്‍ ദേശ സുരക്ഷയെ ചോദ്യം ചെയ്യുകയാണ്” എന്ന് അലറി വിളിച്ചു.

ബിജെപി പ്രവര്‍ത്തകനായ രവീന്ദര്‍ സിങ് ശര്‍മയെ ചവിട്ടുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ശര്‍മയെ അവര്‍ പിന്തുടര്‍ന്ന് പിടികൂടുകയും ക്രൂരമായി മര്‍ദ്ദിച്ച് വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ഡിഎസ്പി രവീന്ദര്‍ സിങാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ശര്‍മയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.

വസ്ത്രം മുഴുവന്‍ കീറിയതിനാല്‍ ഒരു ജെട്ടി മാത്രം ധരിച്ചാണ് രാത്രി 11.30 മണിയോടെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിന് താന്‍ പോലീസ് സ്‌റ്റേഷനിലെത്തിയതെന്ന് ശര്‍മ പറഞ്ഞു. എന്നാല്‍, എഫ്‌ഐആറിന്റെ കോപ്പി തനിക്ക് നല്‍കാന്‍ പോലീസ് തയ്യാറായില്ലെന്നും ശര്‍മ പറഞ്ഞു.