ബംഗളൂരു: പുതുതായി ഉദ്ഘാടനം നിര്‍വഹിച്ച ഹെബ്ബാള്‍ മേല്‍പ്പാലത്തിന്റെ അനുബന്ധ പാലത്തിന്റെ പരിശോധനയ്ക്കിടെ കര്‍ണാടക ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ ഓടിച്ച ഇരുചക്ര വാഹനത്തിന് 18,500 രൂപ പിഴ. ബംഗളൂരു ട്രാഫിക് പൊലിസ് ആണ് ചുമത്തിയത്. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചു, അനധികൃത പാര്‍ക്കിങ്, സിഗ്‌നല്‍ തെറ്റിച്ചു, വണ്‍വെയില്‍ നിരോധിച്ച ഭാഗത്തുകൂടെ ഓടിച്ചു, യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു തുടങ്ങി 34 നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
|
ഇരുചക്ര വാഹനം, ആര്‍.ടി നഗര്‍ സ്വദേശി ബാബ്ജാന്റെ പേരിലുള്ളതാണ്. പൊലിസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഹെബ്ബാള്‍ ട്രാഫിക് സ്റ്റേഷനിലെത്തിയ ഇയാള്‍ 1000 രൂപ പിഴ ഒടുക്കി. ബാക്കി തുക കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അടക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
മേല്‍പ്പാലം പരിശോധനയ്‌ക്കെത്തിയ ഉപമുഖ്യമന്ത്രി ആദ്യം ഒറ്റയ്ക്കും പിന്നീട് പിറകില്‍ ഒരാളെ ഇരുത്തിയുമാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ഇരുവരും ധരിച്ചിരുന്നത് യാഥാര്‍ഥ ഹെല്‍മറ്റ് ആയിരുന്നില്ല. സ്‌കൂട്ടര്‍ ഓടിക്കുന്ന ദൃശ്യം ശിവകുമാര്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഇതിനെ തുടര്‍ന്ന് നിയമലംഘനം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു.
A video shared by Karnataka Deputy Chief Minister DK Shivakumar on Tuesday showed him making a dramatic entrance, sunglasses on, shawl draped, helmet in place, as he rode a two-wheeler to inspect work at the Hebbal flyover in Bengaluru. But the visuals soon backfired.





