29
Dec 2022
Thu
29 Dec 2022 Thu

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി ഭരണകൂടം ബോധപൂർവം ഒരു ദ്രോഹവും മുസ് ലിംകൾക്ക് ചെയ്തിട്ടില്ലെന്ന് പാർട്ടി നേതാവും ​ഗോവ ​ഗവർണറുമായ പി എസ് ശ്രീധരൻപിള്ള. കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു ശ്രീധരൻപിള്ള.

കർമ്മം ശുദ്ധമാണെങ്കിൽ ഏത് മതക്കാരനായാലും കുഴപ്പമില്ല. ഞാൻ മുജാഹിദ് സമ്മേളനത്തിൽ വരുന്നതിനെ പലരും വിമർശിച്ചു കണ്ടു. പക്ഷേ ഒരാൾ ഇന്ന് എനിക്ക് ഒരു ആയത്ത് കൊണ്ടു തന്നു. ജൂതനായാലും ക്രിസ്ത്യനി ആയാലും മുസ് ലിം ആയാലും നന്മ ചെയ്താൽ സ്വർഗം കിട്ടും. മുജാഹിദ് വേദിയിൽ ഞാൻ വരുന്നതിനെ വിമർശിച്ച ഒരാളെ ഞാൻ വിളിച്ചു, നിങ്ങളുടെ പല സമ്മേളനങ്ങളിലും ഞാൻ മുമ്പ് പങ്കെടുത്തിട്ടില്ലേ പിന്നെ എന്താണ് ഇപ്പോൾ? പ്രവാചകൻ ക്രിസ്ത്യൻ ബിഷപ്പുമാർക്ക് ആരാധിക്കാൻ സൗകര്യം ചെയ്തില്ലേ .

മുസ് ലിം വേദികളില് പങ്കെടുപ്പിക്കുന്നതിനെ പരിഹസരിച്ച് അറബി അറിയാമായിരുന്നു എങ്കിൽ ശ്രീധരൻപിളളയെ ഖുതുബ പറയാൻ വിളിക്കുമായിരുന്നു എന്നാണ് ഒ അബ്ദുല്ല തേജസ്സിൽ ലേഖനം എഴുതിയത്. മാറാട് നടന്ന എകപക്ഷീയമായ കൂട്ടക്കൊല കഴിഞ്ഞപ്പോൾ ഇവിടെ നമുക്ക് സമധാനം ഉണ്ടാക്കാൻ കഴിഞ്ഞു.

ഞാൻ ഒരു ക്രിമിനൽ വക്കീൽ ആണ് . അനാവശ്യമായ അക്രമങ്ങൾ ആര് ചെയ്താലും ഏത് മതത്തിൽ പെട്ടവരായാലും പറ്റില്ല. മുസ് ലിംകൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശ്രീധരൻ പിള്ളയുടെ വാക്കുകൾ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക