മുംബൈ: കേരളത്തിലെ സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ ഉത്തരേന്ത്യയില്‍ മുസ്ലിം വിദ്വേഷ പ്രചാരണത്തിനുപയോഗിച്ച് സംഘപരിവാരം. (BJP leader says Kerala is mini Pakistan and those who voted for Priyanka are terrorists) സി.പി.എം നേതാവ് എ. വിജയരാഘവന്റെ വിവാദ പ്രസ്താവന മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും വിദ്വേഷ പ്രാസംഗികനുമായ നിതേഷ് റാണെയാണ് ഏറ്റെടുത്തത്.
|
പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികള്‍ മാത്രമാണെന്നും കേരളം മിനി പാകിസ്താനാണെന്നും മഹാരാഷ്ട്രയില്‍ മന്ത്രിയായ റാണെ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് അതിനാലാണെന്നും ഇന്നലെ പൂനെയില്‍ നടന്ന പൊതുയോഗത്തില്‍ റാണെ പറഞ്ഞു.
നിരന്തരം വിദ്വേഷം വിളമ്പുന്ന റാണെ. കേരളത്തെ അടക്ഷാക്ഷേപിക്കുന്ന രീതിയിലാണ് പ്രസംഗിച്ചത്. ‘കേരളം ഒരു മിനി പാകിസ്താനാണ്. അതിനാലാണ് രാഹുല്‍ ഗാന്ധിയും സഹോദരിയും അവിടെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങളാകാന്‍ തീവ്രവാദികള്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നു’ -നിതേഷ് റാണെ പറഞ്ഞു.
പ്രിയങ്കയും രാഹുലും ജയിച്ചതിനെ കുറിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ എ. വിജയരാഘവനും സമാന പരാമര്‍ശം നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് ജയിച്ചത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
പ്രിയങ്കയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ മോശപ്പെട്ട ഘടകങ്ങളും തീവ്രവാദ ഘടകങ്ങളും വര്‍ഗീയ ഘടകങ്ങളും ഉണ്ടായിരുന്നുവെന്നും എന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍.
ഈ പ്രസ്താവന സംസ്ഥാന സെക്രട്ടറി പി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് ഏറ്റെടുക്കുകയും ചെയ്തിരുന്നു.


