ന്യൂഡല്‍ഹി: ഹരിയാനയില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. (BJP leader shot dead in Haryana ) സോനിപത്ത് ജില്ലയിലാണ് സംഭവം. ഭൂമിതര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
|
ബി.ജെ.പി മുന്ദാല്ന മണ്ഡലം പ്രസിഡന്റ് സുരേന്ദ്ര ജവഹറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
അയല്‍വാസിയാണ് വെടിവച്ചത്. അക്രമി ഇയാള്‍ക്ക് നേരെ മൂന്ന് തവണ നിറയൊഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേസിലെ പ്രതിയുടെ മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പ്രതിയുടെ ബന്ധുവിന്റെ പേരില്‍ ബി.ജെ.പി നേതാവ് ഭൂമി വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭൂമിയില്‍ കാലുകുത്തിയാല്‍ കൊലപ്പെടുത്തുമെന്ന് പ്രതി ബി.ജെ.പി നേതാവിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പ്രശ്നം തീര്‍ക്കാന്‍ ബി.ജെ.പി നേതാവിനെ വിളിച്ച് വരുത്തിയതിന് ശേഷമായിരുന്നു കൊലപാതകം. ബി.ജെ.പി നേതാവ് രക്ഷപ്പെടാന്‍ ഒരു കടയിലേക്ക് ഓടിക്കയറുന്നതും പ്രതി ഇയാളെ വെടിവെച്ച് കൊല്ലതുമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.





