29
Mar 2023
Thu
29 Mar 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തില്‍. ത്രിപുരയില്‍ ബിജെപി ഭരണം ഉറപ്പിച്ചു. സിപിഎം-കോണ്‍ഗ്രസ് സംഘത്തിന് തിരിച്ചടി നേരിട്ടു. പുതിയ പാര്‍ട്ടിയായ തിപ്ര മോത പാര്‍ട്ടി കരുത്തറിയിച്ചു. മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം കാഴ്ച വച്ചു. നാഗലന്റില്‍ എന്‍ഡിപിപി-ബിജെപി സഖ്യം വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരമുറപ്പിച്ചു. 60 അംഗ മന്ത്രിസഭയില്‍ 36 സീറ്റുകളില്‍ എന്‍.ഡി.എ സഖ്യം മുന്നിട്ടു നില്‍ക്കുകയാണ്. ബി.ജെ.പി 12 സീറ്റുകളിലും മുഖ്യകക്ഷിയായ എന്‍.ഡി.പി.പി 25 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

ഒരിക്കല്‍ നിലംപരിശായ നാഗാമണ്ണില്‍ വീണ്ടും പിടിച്ചു കയറാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഇത്തവണയും വിഫലം. ഇത്തവണയും കോണ്‍ഗ്രസിന് നാഗാലാന്‍ഡില്‍ വട്ട പൂജ്യമാണം.

ത്രിപുരയില്‍ ബിജെപി 33 സീറ്റുകള്‍ നേടി.കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന് 14 ഉം പുതിയ പാര്‍ട്ടിയായ തിപ്ര മോത ഒറ്റയ്ക്ക് 13 സീറ്റ് നേടി കരുത്ത് കാണിച്ചു.

മേഘാലയയില്‍ എന്‍പിപി 25ഉം യുഡിപി 11ഉം ത്രണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും അഞ്ച് വീതം സീറ്റും നേടി.
നാഗലന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യം 37 സീറ്റ് നേടിയപ്പോള്‍ എന്‍പിഎഫ് രണ്ടിടത്ത് ജയിച്ചു.