29
Jul 2024
Mon
29 Jul 2024 Mon
BOMBAY HIGH COURT

മുംബൈ: നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേര്‍ക്ക് നിയപരമായ ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി.(Bombay High Court Grants Default Bail To Two Booked For Being PFI Members)  നിശ്ചിത സയമത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് രേവതി മൊഹിതെ, ജസ്റ്റി ഗൗരി ഗോഡ്‌സെ എന്നിവരുള്‍പ്പെട്ട ബെഞ്ച് ജാമ്യം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മോമീന്‍ മുഹ്യുദ്ദീന്‍ ഗുലാം ഹസന്‍, ആസിഫ് അമീനുല്‍ ഹുസൈന്‍ ഖാന്‍ അധികാരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 2022 സപ്തംബര്‍ 22ന് ആണ് രണ്ടുപേരെയും മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. പോപുലര്‍ ഫ്രണ്ട് നിരോധനത്തോട് അനുബന്ധിച്ചായിരുന്നു അറസ്റ്റ്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 90 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷവും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് സമയം നീട്ടി നില്‍കാന്‍ എടിഎസ് പ്രത്യേക കോടതിയോട് ആവശ്യപ്പെട്ട കാര്യം പ്രതികള്‍ ചൂണ്ടിക്കാട്ടി. പിടിച്ചെടുക്കപ്പെട്ട ഉപകരണങ്ങളില്‍ നിന്ന് ഡാറ്റ വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് സമയം നീട്ടി ചോദിച്ചത്. പ്രത്യേക കോടതി തുടര്‍ന്ന് 30 ദിവസം കൂടുതല്‍ അനുവദിച്ചു. ആവശ്യമായ പ്രോസിക്യൂഷന്‍ അനുമതി ലഭിക്കാത്തതിനാല്‍ വീണ്ടും 15 ദിവസം കൂടി നീട്ടിനല്‍കി.

ഈ സാഹചര്യത്തില്‍ പ്രതികള്‍ നിയമപരമായ ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിക്കുകകയായിരുന്നു. എന്നാല്‍, 2023 ജനുവരി 18ന് ഇത് കോടതി തള്ളി. ഇതിനെതിരേയാണ് രണ്ടുപേരും ഹൈക്കോടതിയെ സമീപിച്ചത്.