കൊച്ചി: മുസ്ലിം മാനേജ്മെന്റുകളുടെ ഉടമസ്ഥതയിലുളളതും കൂടുതല്‍ മുസ്ലിം ഡോക്ടര്‍മാര്‍ ഉള്ളതുമായ ആശുപത്രികളിലുമാണ് മസ്തിഷ്‌ക മരണം കൂടുതല്‍ സംഭവിക്കുന്നതെന്ന ഡോ. ഗണപതിയുടെ പ്രസ്താവന വിവാദമാകുന്നു. മരട് ലേക് ഷോര്‍ ആശുപത്രിയില്‍ മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ഡോക്ടര്‍മാരടങ്ങുന്ന സംഘം വില്‍പ്പന നടത്തിയെന്നാരോപിച്ച് ശ്രദ്ധേയനായ ആളാണ് അവിടെ സേവനം അനുഷ്ടിച്ചിരുന്ന ഡോ. ഗണപതി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവാദ പരാമര്‍ശം നടത്തിയത്. കേരളത്തില്‍ ഏറ്റവും കുറവ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത് മുസ്ലിം വിഭാഗങ്ങള്‍ക്കാണ്. അവര്‍ക്ക് ആക്സിഡന്റ് പറ്റാത്തത് കൊണ്ടാണോ? അവര്‍ക്ക് ബൈക്കുകളും കാറുകളും ഇല്ലേയെന്നും ഡോ ഗണപതി ചോദിച്ചു.
|
കേരളത്തില്‍ 2015 ല്‍ 76 പേര്‍ക്കും 2016 ല്‍ 72 പേര്‍ക്കും മസ്തിഷ്‌ക മരണം സംഭവിച്ചു. എന്ന് വച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് 142 പേരാണ് മസ്തിഷ്‌ക മരണത്തിന് വിധേയരായത്, അതില്‍ ആകെ ഒരു മുസ്‌ലിം സഹോദരനാണുള്ളത്.24 ശതമാനം പോപ്പുലേഷന്‍ ഉള്ളതില്‍ ഒരാള്‍ മാത്രം ബ്രെയിന്‍ ഡെത്താകാന്‍ കാരണം എന്താണെന്നും ഗണപതി ചോദിക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്ന ആശുപത്രികള്‍ കിംസ്, ആസ്റ്റര്‍, ലേക് ഷോര്‍, ആസ്റ്റര്‍മിംസ് എന്നിവയാണെന്നും ഡോ. ഗണപതി പറയുന്നുണ്ട്.





