കൊച്ചി: എറണാകുളത്ത് മൂന്നുവയസുകാരിയെ അമ്മ ചാലക്കുടി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. കുട്ടി ലൈംഗികപീഡനത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പോലീസ് അന്വേഷണം ആരംഭിക്കുകയും കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ ചോദ്യംചെയ്യുകയാണ്.
|
കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ വിവരം. ഇതുസംബന്ധിച്ച് പുത്തന്‍കുരിശ് പൊലീസ് വിശദമായ അന്വേഷണം നടത്തും. മൂന്നുപേരെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇതില്‍ രണ്ടുപേരെ വിട്ടയച്ചു. ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഇയാളെ വിശദമായി വീണ്ടും ചോദ്യംചെയ്യും. വിഷയത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാവുകയുള്ളു. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളില്‍ ചിലര്‍ സംശയനിഴലിലാണ് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ഇന്നലെ പകലാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകള്‍ പോലീസിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. സംശയകരമായ ചില മുറിവുകളും പാടുകളും ശരീരത്തിലുണ്ടെന്നും അത് അന്വേഷിക്കണമെന്നുമാണ് പോലീസിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് പോലിസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണ് കുട്ടിയുടേത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സംശയകരമായ പാടുകളും മറ്റും ഇവര്‍ കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് വന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറസന്‍സിക് ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയില്‍ കണ്ട സംശയങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെക്കുക മാത്രമാണുണ്ടായതെന്നാണ് സൂചന.
breakthrough in the case of a three-year-old girl in Ernakulam who was killed by her mother in the Chalakudy river


