മുസ് ലിം യുവാവുമായി പ്രണയത്തിലായ 19 കാരിയെ സഹോദരൻ തടാകത്തിൽ തള്ളിയിട്ട് കൊന്നു. മകളെ രക്ഷിക്കാൻ പിറകെ ചാടിയ അമ്മ മരിച്ചു. സംഭവത്തിൽ സഹോദരൻ അറസ്റ്റിലായി.
|
ബംഗളൂരുവിൽ നിന്ന് 175 കിലോമീറ്റർ അകലെയുള്ള ഹുൻസൂർ ഗ്രാമവാസിയായ ധനുശ്രീയും മാതാവുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഗ്രാമത്തിലെ മുസ് ലിം യുവാവുമായി ധനുശ്രി പ്രണയത്തിലായിരുന്നു. ഇതേച്ചൊല്ലി വഴിക്കിട്ടതോടെ പ്രതി നിതിനും സഹോദരി ധനുശ്രീയും തമ്മിൽ മാസങ്ങളായി സംസാരിച്ചിരുന്നില്ല.
ചൊവ്വാഴ്ച രാത്രി യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിതിൻ വീണ്ടും വഴക്കിട്ടു. യുവതി വഴങ്ങാതെ വന്നതോടെ ഇയാൾ സഹോദരിയെ തടാകത്തിലേക്ക് തള്ളിയിടുകയുമായിരുന്നു. മകളെ രക്ഷിക്കാൻ ചാടിയ 43 കാരിയായ അമ്മയും മുങ്ങിമരിക്കുകയായിരുന്നു. അമ്മയും സഹോദരിയും മരിച്ച വിവരം നിതിനാണ് ബന്ധുവീട്ടിലെത്തി അറിയിച്ചത്.
തുടർന്ന് ബന്ധു പൊലീസിൽ വിളിക്കുകയും ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങൾ പുറത്തെടുക്കുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





