15
Feb 2025
Tue
15 Feb 2025 Tue
accident.1.3123587 കോഴിക്കോട് നഗരമധ്യത്തിൽ ബസ് മറിഞ്ഞ്; വൻ ഗതാഗത തടസ്സം, 20പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

 

whatsapp കോഴിക്കോട് നഗരമധ്യത്തിൽ ബസ് മറിഞ്ഞ്; വൻ ഗതാഗത തടസ്സം, 20പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിൽ ബസ് മറിഞ്ഞ് വൻ ഗതാഗത തടസ്സം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് അരയടത്തുപാടത്താണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് പാളയം ബസ് സ്റ്റാൻഡിൽ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് തലകീഴായി മറിഞ്ഞത്. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ് മറ്റൊരു വാഹനത്തിൽ തട്ടി മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു.

തെറ്റായ ദിശയിൽ വന്ന രണ്ട് ബൈക്കുകളെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ ഡീസൽ റോഡിലേക്കൊഴുകിയിട്ടുണ്ട്.
ബസ് ക്രെയിൻ ഉപയോഗിച്ച് നീക്കിയതോടെ ആണ് ഗതാഗത തടസ്സം നീങ്ങിയത്.

 

 

 

\