21
Jun 2023
Sun
21 Jun 2023 Sun

ന്യൂയോര്‍ക്ക്: ഇതിഹാസ താരം ലയണല്‍ മെസ്സിക്കൊപ്പം മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍മിയാമിയിലേക്ക് സ്‌പെയിന്‍ സൂപ്പര്‍ താരമായിരുന്ന സെര്‍ജിയോ ബുസ്‌കറ്റ്‌സും വരുന്നു. ബുസ്‌കറ്റ്‌സുമായുള്ള കരാര്‍ പ്രാബല്യത്തില്‍ വന്നെന്ന് ഇന്റര്‍മിയാമി അറിയിച്ചു. ബുസ്‌കറ്റസ് ബാഴ്‌സയില്‍ മെസ്സിക്കൊപ്പം വര്‍ഷങ്ങള്‍ കളിച്ചിരുന്നു. ഒരു മാസത്തിനിടെ മിയാമി സൈന്‍ ചെയ്യുന്ന രണ്ടാമത്തെ സൂപ്പര്‍ താരമാണ് ബുസ്‌കറ്റ്‌സ്. അടുത്തിടെയാണ് ബുസ്‌കറ്റ്‌സ് സ്‌പെയിന്‍-ബാഴ്‌സാ ടീമുകളില്‍ നിന്ന് വിരമിച്ചത്. ബാഴ്‌സയ്ക്കായി 722 മല്‍സരങ്ങള്‍ കളിച്ച ബുസ്‌കറ്റ്‌സ് ലോകത്തിലെ പ്രധാന മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>