
ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും.(Byelection in seven states today) തമിഴ്‌നാട്, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
![]() |
|
കോണ്‍ഗ്രസ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ക്കിടയില്‍ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ വാശിയേറിയ മത്സരമാണ്. ഹിമാചലില്‍ ലോക്‌സഭക്കൊപ്പം ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലും കോണ്‍ഗ്രസ് നേടിയിരുന്നു. ഹിമാചലില്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ശക്തമാക്കിയിട്ടുണ്ട്.
ഇത്തവണ മൂന്ന് മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ് ബി.ജെ.പി അവകാശവാദം. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ ഭാര്യ കമലേശ് താക്കൂര്‍ ഉള്‍പ്പെടെ പ്രമുഖര്‍ മത്സര രംഗത്തുണ്ട്. ജൂലൈ 13നാണ് വോട്ടെണ്ണല്‍.