07
Mar 2024
Thu
07 Mar 2024 Thu
Six Lakh Onakit, Subsidy on 13 Food Items in SupplyCoil, Onam Fairs in All Districts: Details of Chief Minister's Press Conference

തിരുവനന്തപുരം: ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ നഗ്‌നമായ ലംഘനമാണ് സിഎഎ എന്നും ഇതിനു പിന്നില്‍ സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം പൗരന്മാരെ രണ്ടാംതരം പൗരന്മാരായി കാണുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇതു കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ സങ്കല്‍പ്പം ഭരണഘടനയുടെ പരിഗണനയിലുള്ളതല്ല. ഭരണഘടനയുടെ 14, 21, 25 ഈ വകുപ്പുകളുടെയും ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിന്റെയും ലംഘനമാണ് ഈ നിയമം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം ഇന്ത്യന്‍ ഭൂപ്രദേശത്ത് എല്ലാവര്‍ക്കും നിയമത്തിനു മുന്നില്‍ സമത്വം, തുല്യമായ നിയമസംരക്ഷണം എന്നിവ ഉറപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമപരമായ തുടര്‍ നടപടിക്ക് കേരളം തയാറാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ചാണ് കേന്ദ്രം ചട്ടമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൗരത്വ നിയമം പാര്‍ലമെന്റില്‍ പാസാക്കിയപ്പോള്‍ തന്നെ കേരളം ശക്തമായ നിലപാട് സ്വീകരിച്ചു. ഇത് നടപ്പാക്കില്ലെന്ന് തീരുമാനമെടുത്ത ആദ്യ സംസ്ഥാനവും നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും കേരളമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനാകില്ല. സംഘപരിവാറിന്റെ ഹീന നടപടി അന്താരാഷ്ട്ര തലത്തില്‍ വരെ വിമര്‍ശിക്കപ്പെടുകയാണ്.

മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും ഒരു സര്‍ക്കാരിനും കൊണ്ടുവരാനാകില്ല. കുടിയേറ്റക്കാരെ എങ്ങനെയാണ് മുസ്ലിംകളെന്നും മുസ്ലിം ഇതര വിഭാഗമെന്നും വേര്‍തിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അയല്‍രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കില്‍ ആ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന മുസ്ലിം ന്യൂനപക്ഷങ്ങളെ എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താത്തത്. പാകിസ്താനിലെ അഹമ്മദീയ മുസ്‌ലിംകള്‍, അഫ്ഗാനിസ്ഥാനിലെ അസര വിഭാഗക്കാര്‍, മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശജര്‍, ശ്രീലങ്കയിലെ തമിഴ് വംശജര്‍ എന്നിവരെല്ലാം പൗരത്വത്തിന്റെ പടിക്കു പുറത്താകുന്നത് പൗരത്വ ഭേദഗതി നിയമത്തിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് വെളിവാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക