ഋതുമതിയായ മൈനറായ മുസ് ലിം പെൺകുട്ടികൾക്ക് സ്വന്തം ഇഷ്ടത്തിന് ഒരാളെ വിവാഹം കഴിക്കാമോ എന്നും ഇക്കാര്യത്തിൽ തീർപ്പുകൽപ്പിക്കണമെന്നും സുപ്രിംകോടതിയോട് കേന്ദ്രം. 15 വയസ്സ് പൂർത്തിയായ മുസ് ലിം പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹം കഴിക്കാമെന്ന പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധിക്കെതിരേ ദേശീയ ശിശു അവകാശ സംരക്ഷണ കമ്മീഷൻ നൽകിയ ഹരജി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്പാകെ സമർപ്പിക്കുകയായിരുന്നു.
|
രാജ്യത്തെ വിവിധ ഹൈക്കോടതികൾ പുറപ്പെടുവിച്ച ഭിന്ന വിധികൾ തുഷാർ മെഹ്ത സുപ്രിംകോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.18 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾ ലൈംഗികബന്ധത്തിലേർപ്പെടുന്നത് പോക്സോ നിയമത്തിനു പരിധിയിൽ വരുന്ന ലൈംഗികാതിക്രമമാണെന്ന വസ്തുത തള്ളിക്കളയുന്നതാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധിയെന്ന് ഹരജിയിൽ പറയുന്നു.
16കാരിയായ ഭാര്യയെ തടങ്കലിൽ വച്ചിരിക്കുന്നതിനെതിരേ 26കാരനായ ഭർത്താവ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിലായിരുന്നു ഹൈക്കോടതി ഋതുമതിയായ മുസ് ലിം പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹം കഴിക്കുന്നതിന് അനുമതി നൽകുന്ന വിധി പുറപ്പെടുവിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





