
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചൊഴിഞ്ഞു. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു.(Canadian Prime Minister Justin Trudeau resigns) പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായതോടെയാണ് തീരുമാനം.
![]() |
|
പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി.
ഒന്‍പത് വര്‍ഷമായി കാനഡയുടെ പ്രധാനമന്ത്രിയാണ് ട്രൂഡോ. തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്.
ALSO READ: സിഖുകാര്‍ക്കെതിരായ ആക്രമണത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ മന്ത്രി
ലിബറല്‍ പാര്‍ട്ടിയില്‍ ഭൂരിഭാഗവും എതിരായതോടെയാണ് ട്രൂഡോ കസേര വിട്ടത്. കനേഡിയന്‍ പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേര്‍ ട്രൂഡോ ഒഴിയണമെന്ന അഭിപ്രായക്കാരായിരുന്നു.
കൂടാതെ പാര്‍ട്ടിയുടെ അറ്റ്‌ലാന്റിക്, ഒന്റാറിയോ, ക്യൂബെക് പ്രവിശ്യകളിലെ ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വവും ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് തീരുമാനം.
പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ മൂന്നു മുതല്‍ നാലു മാസം വരെയെടുക്കും. ഈ വര്‍ഷം ഒക്ടോബര്‍ 20ന് മുന്‍പാണ് കാനഡയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്.
പുതിയ നേതാവിന്റെ സ്ഥാനത്തേക്ക് മുന്‍ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, കനേഡിയന്‍ കേന്ദ്ര ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍ മാര്‍ക് കാര്‍നി, മുന്‍ മന്ത്രിമാരായ മെലനി ജോളി, ഡൊമിനിക് ലെബ്ലാങ്ക്, ബ്രിട്ടിഷ് കൊളംബിയ മുന്‍ പ്രധാനമന്ത്രി ക്രിസ്റ്റി ക്ലാര്‍ക്ക് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.