
മക്ക: കനത്ത മഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് മക്കയില്‍ നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം. (Car washed away in Mecca; Four friends returning from Maghrib prayers meet tragic end) സുഹൃത്തുക്കളായ നാലു യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ കാര്‍ ഒഴുക്കില്‍ പെടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്..
![]() |
|
അല്‍ഹുസൈനിയയിലെ ശൈഖ് ബിന്‍ ഉഥൈമിന്‍ മസ്ജിദില്‍ നിന്ന് മഗ്രിബ് നമസ്‌കാരം നിര്‍വഹിച്ച് പുറത്തിറങ്ങിയ നാലംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇസ്തിറാഹയിലേക്ക് പോകുന്നതിനിടെ വാദി നുഅ്മാനിലാണ് ഒഴുക്കില്‍ പെട്ടതെന്ന് മരണപ്പെട്ട യുവാക്കളില്‍ ഒരാളുടെ ബന്ധുവായ ഡോ. അബ്ദുല്ല അല്‍സഹ്റാനി പറഞ്ഞു.
അപ്രതീക്ഷിതമായി റോഡില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ഒഴുക്കിന് ശക്തി കുറവാണെന്നും മുന്നോട്ട് നീങ്ങാന്‍ കഴിയുമെന്നും കണക്കുകൂട്ടിതാണ് അപകടത്തിനിടയാക്കിയതെന്നും ഡോ. അബ്ദുല്ല അല്‍സഹ്റാനി പറഞ്ഞു.