30
Mar 2024
Sun
30 Mar 2024 Sun
care taker kills 74 year old man for disturbing his sleep

പാട്ന: പുലര്‍ച്ചെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയതിന് കെയര്‍ടേക്കര്‍ 74കാരനെ കൊലപ്പെടുത്തി. ബിഹാറിലെ പാട്‌നയിലാണ് സംഭവം. അമര്‍ പ്രസാദ് സാഹുവാണ് കൊല്ലപ്പെട്ടത്. സാഹുവിന്റെ സംസ്‌കാരശേഷം കുടുംബാംഗങ്ങള്‍ മുറിയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് കെയര്‍ടേക്കറുടെ അതിക്രമം കണ്ടെത്തുന്നത്.(care taker kills 74 year old man for disturbing his sleep)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും കിടപ്പിലായിരുന്ന സാഹുവിനെ പരിചരിക്കാനെത്തിയ പ്രകാശ് കുമാര്‍ ഭൗമിക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സാഹു കൊല്ലപ്പെട്ടത്. അതേസമയം സാഹുവിനെ കൊലപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ ഉറക്കംകളഞ്ഞതിന് ഒരു പാഠംപഠിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും ഭൗമിക് പൊലീസിനോടു പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ സാഹു തന്റെ കിടയ്ക്കയുടെ അരികില്‍ സ്ഥാപിച്ചിരിക്കുന്ന ബെല്ല് അടിച്ച് ഭൗമിക്കിനെ വിളിക്കുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമായി. ബെല്ല് കേട്ട് ഉറക്കം തടസ്സപ്പെട്ട ഭൗമിക് കിടക്കയുടെ സമീപമെത്തി സാഹുവിന്റെ കൈകള്‍ പിടിച്ചുതിരിക്കുകയും കിടക്കയിലേക്ക് ശക്തിയില്‍ എടുത്തിടുകയുമായിരുന്നു.

സംഭവദിവസം കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ സാഹുവിനെ മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്ന് ഭൗമിക് കുടുംബത്തെ അറിയിക്കുകയായിരുന്നു. സിസിടിവി സ്ഥാപിച്ചിരുന്നതിനാല്‍ മാത്രമാണ് ഭൗമിക് നടത്തിയ അതിക്രമം കണ്ടെത്താന്‍ സാധിച്ചത്.
ഈ വര്‍ഷം ഫെബ്രുവരി 17നായിരുന്നു ഭൗമികിനെ സാഹുവിന്റെ കെയര്‍ടേക്കറായി കുടുംബം ജോലിക്കെടുത്തത്.