24
Apr 2024
Sat
24 Apr 2024 Sat
nabeel nasar facebook post

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്റിട്ട സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നേതാവിനെതിരേ കേസ്. സോളിഡാരിറ്റി തിരുവനന്തപുരം ജില്ലാ സെക്രട്ടറി നബീല്‍ നാസറിന് എതിരേയാണ് വിചിത്രമായ പോലീസ് നടപടി. ( Case against Solidarity leader who posted inf facebook criticizing the Prime Minister )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇലക്ടറല്‍ ബോണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് നബീല്‍ നാസര്‍ മോദിക്കെതിരേ വിമര്‍ശനമുന്നയിച്ചത്. വിദ്വേഷ പ്രചാരണം, പ്രധാനമന്ത്രിയുടെ അന്തസ്സ് ഹനിച്ചു, സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
nabeel nazar solidarity leader

ഈ മാസം 11ന് ആണ് പാലോട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ മാധ്യമങ്ങളില്‍ വന്ന ഫോട്ടോകളും മറ്റും ഉപയോഗിച്ച് കൊണ്ടാണ് നബീല്‍ പോസ്റ്റിട്ടത്. ഇലക്ടറല്‍ ബോണ്ടില്‍ നരേന്ദ്ര മോദി വന്‍ അഴിമതി നടത്തി എന്നതാണ് കേസിനാസ്പദമായ പോസ്റ്റുകളില്‍ മുഴുവന്‍ ഉള്ളത്. ബിജെപി പ്രവര്‍ത്തകന്‍ സജീവ് കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്.

ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് വ്യാജ പ്രചാരണം നടത്തി തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കണമെന്ന ഉദ്ദേശത്തോടെ പോസ്റ്റിട്ടുവെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് ആരോപിക്കുന്നു.