21
Feb 2023
Mon
21 Feb 2023 Mon

ബെംഗളുരൂ: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐ ഫോണ്‍ നല്‍കാനെത്തിയ ഡെലിവറി ഏജന്റിനെ കുത്തിക്കൊന്നു. ബെംഗളുരൂവിലെ ഇകാര്‍ട്ടിന്റെ ഏജന്റായ ഹേമന്ത് നായിക്കിനെയാണ് കുത്തിക്കൊന്നത്. ഹസന്‍ എന്ന സ്ഥലത്താണ് സംഭവം. ഐ ഫോണ്‍ ഓര്‍ഡ് ചെയ്ത ഹേമന്ത് ദത്ത് പണം നല്‍കാതെ 20കാരനായ ഡെലിവറി ബോയിയുമായി വഴക്കായി. തുടര്‍ന്നാണ് കൊലപാതകം. ഹേമന്ത് നായിക്കിനെ ഹേമന്ത് ദത്ത് കൊല്ലുകയായിരുന്നു. ഫോണുമായെത്തിയ ഹേമന്ത് നായിക്കിനോട് പ്രതി ഇരിക്കാനാവശ്യപ്പെട്ടു. തുടര്‍ന്ന് മുറിയില്‍ നിന്നും കത്തിയായി വന്ന പ്രതി നായിക്കിനെ കുത്തിക്കൊല്ലുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

തുടര്‍ന്ന് മൂന്ന് ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് സ്‌കൂട്ടറില്‍ മൃതദേഹം മറ്റൊരു സ്ഥലത്ത് പോയി കത്തിക്കുകയായിരുന്നു. ഇയാള്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പോലിസിന് ലഭിച്ചിരുന്നു. പ്രതി ഹേമന്ത് ദത്ത് മൃതദേഹവുമായി ബൈക്കില്‍ പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു.ഫെബ്രുവരി ഏഴിനാണ് സംഭവം. എന്നാല്‍ കഴിഞ്ഞ ദിവസമാണ് സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ കണ്ടെത്തിയത്. ഹേമന്ത് നായിക്കിന്റെ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടന്നത്.