07
May 2024
Sat
07 May 2024 Sat
CBI arrested four police officials accused in Tanur custody murder

താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടും മൂന്നും നാലും പ്രതികളും സിപിഒമാരുമായ ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. (CBI arrested four police officials accused in Tanur custody murder)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആല്‍ബിന്‍ അഗസ്റ്റിനെ നീണ്ടുകരയില്‍ വീട്ടില്‍ നിന്നും അഭിമന്യുവിനെ താമരക്കുളത്ത് നിന്നും വിപിന്‍, ജിനേഷ് എന്നിവരെ വള്ളിക്കുന്നില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലേക്കാണ് കൊണ്ടുപോയത്. 2023 ആഗസ്ത് ഒന്നിനാണ് പോലീസ് താമിര്‍ ജിഫ്രിയെയും കൂട്ടുകാരെയും കസ്റ്റഡിയിലെടുത്തത്.

എംഡിഎഎയുമായി യുവാക്കളെ പിടികൂടിയെന്നായിരുന്നു പോലീസ് ഭാഷ്യം. ക്രൂരമായ മര്‍ദ്ദനമേറ്റ താമിര്‍ ജിഫ്രി അന്നുരാത്രി പോലീസ് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലും ക്രൂരമായ മര്‍ദ്ദനം വ്യക്തമായി. സംഭവത്തില്‍ എട്ടുപോലീസുകാര്‍ കുറ്റക്കാരാണെന്നു കണ്ടെത്തുകയും ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഇവരില്‍ നാലുപേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തുകയുണ്ടായി. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വീഴ്ച ആരോപിച്ച് താമിറിന്റെ കുടുംബം രംഗത്തെത്തിയതോടെ കേസ് സിബിഐക്ക് വിടുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക