23
Aug 2022
Thu
23 Aug 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മൊണ്ഡാലിനെ സിബിഐ അറസ്റ്റ് ചെയ്തു. കലിക്കടത്ത് കേസില്‍ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ബോല്‍പുറിലെ വസതിയിലെത്തിയാണ് സിബിഐ സംഘം അനുബ്രതയെ അറസ്റ്റ് ചെയ്തത്. വസതിയിലെത്തിയ സിബിഐ സംഘം ഒരുമണിക്കൂറോളം അനുബ്രതയെ ചോദ്യം ചെയ്യുകയുണ്ടായി. 

 

കന്നുകാലിക്കടത്ത് അഴിമതി കേസ് അന്വേഷണത്തില്‍ സഹകരിക്കാത്തതിനാലാണ് അനുബ്രത മൊണ്ഡാലിനെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു പറഞ്ഞു. അറസ്റ്റിന് മുമ്പ് തൃണമൂല്‍ നേതാവിന് സിബിഐ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈയാഴ്ച രണ്ടുതവണ മൊണ്ഡാല്‍ സിബിഐക്ക് മുമ്പാകെ ഹാജരായില്ല. ഇതോടെയാണ് എട്ടംഗ സിബിഐ സംഘം കേന്ദ്രസേനയുടെ അകമ്പടിയോടെയെത്തി മൊണ്ഡാലിനെ അറസ്റ്റ് ചെയ്തത്.

 

മൊണ്ഡാലിന്റെ അടുത്ത സഹായികളുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്. മുമ്പ് രണ്ടുതവണയാണ് മൊണ്ഡാലിനെ സിബിഐ ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സൈഗാള്‍ ഹുസയ്‌നെ സിബിഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.