|
ന്യൂഡൽഹി: ശത്രുരാജ്യത്തിന് വേണ്ടി രാജ്യ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് ഇന്ത്യയിൽ വീണ്ടും അറസ്റ്റ്. ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ വിവേക് രഘുവൻഷിയും നാവികസേന മുൻ കമാൻഡർ ആശിഷ് പഥകുമാണ് അറസ്റ്റിലായത്.
ഡിആർഡിഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധരഹസ്യങ്ങൾ ചോർത്തി നൽകിയെന്നാണ് ഇവർക്കെതിരെ ഉടർന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.
ചാര പ്രവർത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധസേന ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ഡിആർഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറെയാണ് അറസ്റ്റ് ചെയ്തത്.
ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ. മഹാരാഷ്ട്ര എടിഎസാണ് കുരുൽക്കറെ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി പ്രദീപ് കുരുൽക്കറിനെ ഉപയോഗിക്കുകയായിരുന്നു എന്നാണ് വിശദീകരണം.





