27
Jul 2024
Tue
27 Jul 2024 Tue
union budget income tax

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റുകളെ സംരക്ഷിച്ച് കേന്ദ്ര മൂന്നാം മോദി സര്‍ക്കാരിന്ററെ ആദ്യ കേന്ദ്ര ബജറ്റ്. (Central budget protecting corporate; Change in income tax structure) കോര്‍പ്പറേറ്റ് നികുതി കുറച്ചു. വിദേശ കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി നിരക്ക് 40 ശതമാനത്തില്‍ നിന്ന് 25 ശതമാനമായിട്ടാണ് കുറിച്ചിരിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്റെ ഏഴാമത്തെ ബജറ്റിലാണ് കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ പ്രഖ്യാപനമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, ആദായ നികുതിയില്‍ മാറ്റം വരുത്തി. ആദായ നികുതി ദാതാക്കള്‍ക്ക് ആശ്വാസമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റിലൂടെ അവതരിപ്പിച്ചത്. ഇ കൊമേഴ്‌സിനുളള ടിഡിഎസ് കുറച്ചു എന്നതാണ് അതില്‍ പ്രധാനമായത്. മൂലധന നേട്ടത്തിനുളള നികുതി ലഘൂകരിക്കുക, നിക്ഷേപകരുടെ മേലുള്ള ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കുക തുടങ്ങി പ്രധാന നീക്കങ്ങളും ഇതില്‍ പെടുന്നു.

ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതിയിലും ഇളവ് പ്രഖ്യാപിച്ചു. 12.5 ശതമാനം നികുതിയാണ് ഇനി മുതല്‍ ദീര്‍ഘ കാല മൂലധന നേട്ടത്തിലൂടെ ലഭിക്കുന്ന പണത്തിന് നല്‍കേണ്ടി വരിക. ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുന്ന മുന്‍ കാല രീതി ഒഴിവാക്കിയതും ശ്രദ്ധേയമായി. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത ശമ്പളമുള്ള ജീവനക്കാര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തും.

ആദായ നികുതി സ്ലാബുകളിലെ മാറ്റവും ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. പുതിയ നികുതി സ്ലാബ് ഇപ്രകാരമാണ്

– മൂന്ന് ലക്ഷം വരെ വരുമാനമുളളവര്‍ക്ക് ആദായ നികുതിയില്ല.
-മൂന്ന് മുതല്‍ ഏഴ് ലക്ഷം വരെ വാര്‍ഷിക വരുമാന പരിധിയുള്ളവര്‍ക്ക് 5 ശതമാനം നികുതി
-ഏഴ് മുതല്‍ പത്ത് ലക്ഷം വരെ വാര്‍ഷിക വരുമാന പരിധിയുള്ളവര്‍ക്ക് 10 ശതമാനം.
-പത്ത് ലക്ഷം മുതല്‍ പന്ത്രണ്ട് ലക്ഷം വരെ വരുമാന പരിധിയുള്ളവര്‍ക്ക് 15 ശതമാനം.
-പന്ത്രണ്ട് മുതല്‍ പതിനഞ്ചു ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനം
-15 ലക്ഷത്തിന് മുക്ലളിലുള്ളവര്‍ക്ക് 30 ശതമാനം