
മഡ്രിഡ്: ചാംപ്യന്‍ ലീഗില്‍ വമ്പന്‍മാര്‍ സെമി ഫൈനല്‍ കാണാതെ പുറത്ത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആഴ്‌സണലിനോട് തോറ്റ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡും ജര്‍മന്‍ ബുണ്ടസ്ലിഗയിലെ രാജാക്കാന്‍മാരായ ഇന്റര്‍മിലാനോട് തോറ്റ് ബയേണ്‍ മ്യൂണിക്കുമാണ് പുറത്തായത്.
![]() |
|
ആഴ്‌സണലിന് എതിരെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്ഭുതങ്ങള്‍ ഒന്നും കാണിക്കാന്‍ റയലിന് കഴിയാതിരുന്നതോടെ ഒന്നിനെതിരെ അഞ്ച് എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് റയല്‍ പരാജയപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നടന്ന കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ പരാജയപ്പെട്ടത്. ആഴ്‌സണലിനായി ബുകായോ സാകോ (65) ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (90+3) എന്നിവര്‍ ഗോളടിച്ചപ്പോള്‍ വിനീഷ്യസ് ജൂനിയറാണ് റലയിലാനിയ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 13ാം മിനുറ്റില്‍ ആഴ്‌സണലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചങ്കിലും കിക്കെടുത്ത സാകയ്ക്ക് പിഴച്ചു. റയലിന്റെ കോര്‍തോ പന്ത് സേവ് ചെയ്തു.
Who is going to Munich? 🤔#UCL pic.twitter.com/V5THok5kgP
— UEFA Champions League (@ChampionsLeague) April 16, 2025
പിന്നാലെ റഫറി റയലിന് അനുകൂലമായും പെനാല്‍റ്റി വിധിച്ചു. എന്നാല്‍ വാര്‍ പരിശോധാനക്ക് ശേഷം ആ പെനാല്‍റ്റി നിഷേധിക്കപ്പെട്ടു. സെമി ഫൈനലില്‍ പി എസ് ജിയെ ആകും ആഴ്‌സണല്‍ നേരിടുക.
മറ്റൊരു ക്വാര്‍ട്ടറില്‍ ആദ്യപാദത്തിലെ ലീഡിന്റെ ബലത്തിലാണ് ഇന്റര്‍ മിലാന്‍ സെമിയിലേക്ക് ടിക്കറ്റെടുത്തത്. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ വീതമടിച്ച് മിലാനും ബയേണും സമനിലയില്‍ പിരിഞ്ഞതോടെ 4, 3 എന്ന അഗ്രിഗേറ്റ് സ്‌കോറിന് ബയേണ്‍ പരാജയപ്പെടുകയായിരുന്നു. ഹരി കെയിന്‍ (52), എറിക് ഡെയര്‍ (76) എന്നിവര്‍ ബയേണ് വേണ്ടിയും ലൗതാറോ മാര്‍ട്ടിനസ് (58), ബെഞ്ചമിന്‍ പവാര്‍ഡ് (61) എന്നിവര്‍ മിലാന് വേണ്ടിയും വലകുലുക്കി.
സെമിയില്‍ ബാഴ്‌സലോണ ആണ് ഇന്റര്‍മിലാന്റെ എതിരാളി.
Champions League: Arsenal thrash Real Madrid 5-1 on aggregate & Inter win