16
Dec 2024
Wed
16 Dec 2024 Wed
Changes in CUET UG exams; 37 subjects this time, no optional questions

ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ, പി.ജി കോഴ്‌സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷയായ കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റില്‍ (സി.യു.ഇ.ടി) സമഗ്രമാറ്റങ്ങള്‍. (Comprehensive changes in the Common University Entrance Test (CUET), the entrance exam for undergraduate and PG courses in central universities in the country). പരീക്ഷയില്‍ വിഷയങ്ങള്‍ വെട്ടിചുരുക്കിയതടക്കമുള്ള മാറ്റങ്ങളാണുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുപ്രകാരം ഇത്തവണത്തെ പരീക്ഷയില്‍ 37 വിഷയങ്ങള്‍ മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം 63 വിഷയങ്ങളുണ്ടായിരുന്നു. ഏതൊക്കെ വിഷയങ്ങളാണ് ഒഴിവാക്കിയതെന്ന് വ്യക്തമല്ല. ഒഴിവാക്കിയ വിഷയങ്ങളിലെ പ്രവേശനം ജനറല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും നടത്തുക. ബിരുദ പഠനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യു.ജി.സി ഈ മാറ്റങ്ങള്‍ വരുത്തിയത്.

പ്ലസ്ുവില്‍ ഏതു വിഷയത്തില്‍ പഠിച്ചുവെന്ന വ്യത്യാസമില്ലാതെ സിയുഇടി യുജിയില്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. പ്രവേശന പരീക്ഷയില്‍ വിജയം നേടിയാല്‍ മാത്രം മതിയെന്നും യുജിസി ഇറക്കിയ പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. ഇത്തവണ ഒരു വിദ്യാര്‍ഥിക്ക് തിരഞ്ഞെടുക്കാവുന്ന വിഷയം പരമാവധി 5 മാത്രമാക്കും. സിയുഇടി ആരംഭിച്ച 2022ല്‍ ഇത് 10 വിഷയം ആയിരുന്നു.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

കഴിഞ്ഞ വര്‍ഷം 33 ഭാഷകള്‍ക്ക് പ്രത്യേകം പരീക്ഷയുണ്ടായിരുന്നത് ഇത്തവണ 13 ആയി. ഡൊമെയ്ന്‍ വിഷയങ്ങള്‍ 29 ല്‍ നിന്ന് 23 ആക്കിയും കുറ്ചചു. ഒന്‍ട്രപ്രനര്‍ഷിപ്പ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ഫാഷന്‍ സ്റ്റഡീസ്, ടൂറിസം, ലീഗല്‍ സ്റ്റഡീസ്, എന്‍ജിനീയറിങ് ഗ്രാഫിക്‌സ് എന്നിവ സിലബസില്‍നിന്ന് നീക്കംചെയ്തു.

ഓരോ വിഷയത്തിലെയും പരീക്ഷാ സമയം 60 മിനിറ്റാക്കി നിശ്ചയിക്കും. കഴിഞ്ഞ വര്‍ഷം ഇത് 45 മുതല്‍ 60 വരെ ആയിരുന്നു. ഇനി മുതല്‍ ഓപ്ഷനല്‍ ചോദ്യങ്ങളും ഉണ്ടാകില്ല. ഇതോടെ വിദ്യാര്‍ഥി മുഴുവന്‍ ചോദ്യത്തിനും ഉത്തരം നല്‍കേണ്ടിവരും.

പരീക്ഷകളുടെ നടത്തിപ്പ് അവലോകനം ചെയ്യാന്‍ നേരത്തെ യു.ജി.സി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതി തയാറാക്കിയ നിര്‍ദേശങ്ങള്‍ പ്രകാരമാണ് പുതിയ മാറ്റങ്ങള്‍. പരീക്ഷയുടെ ഘടന, പേപ്പറുകളുടെ എണ്ണം, സിലബസ്, ലോജിസ്റ്റിക്‌സ് എന്നിങ്ങനെ എല്ലാ വശങ്ങളും പരിശോധിച്ചാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്.

കഴിഞ്ഞവര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളില്‍നിന്നുള്‍പ്പെടെ ലഭിച്ച പ്രതികരണങ്ങള്‍ അടിസ്ഥാനപ്പെടുത്തി മികച്ചതും കാര്യക്ഷമവുമായ അന്തരീക്ഷം ഒരുക്കുന്നതിന് പരീക്ഷാ നടപടിക്രമങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് കഴിഞ്ഞദിവസം യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യു.ജി.സി) ചെയര്‍മാന്‍ ജഗദേഷ് കുമാര്‍ പറഞ്ഞിരുന്നു.

ഡിഗ്രിയുണ്ടോ? സുപ്രിംകോടതിയില്‍ ഗ്ലാമര്‍ ജോലി; കനത്ത ശമ്പളം | Supreme Court Recruitment

2022 ലാണ് സി.യു.ഇ.ടി സംവിധാനം യു.ജി.സി നടപ്പാക്കിയത്. ആദ്യഘട്ടത്തില്‍ പല തടസ്സങ്ങളും നേരിടുകയും വിമര്‍ശനം ഉയരുകയുംചെയ്തു. ഇതോടെ ഈ വര്‍ഷം മുതല്‍ ഹൈബ്രിഡ് രീതിയില്‍ പരീക്ഷ നടത്തിയതിനാല്‍ കേരളത്തിലേതടക്കം ഗ്രാമീണ മേഖലയിലേതുള്‍പ്പെടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്വന്തം ജില്ലയിലോ അടുത്തോ പരീക്ഷാകേന്ദ്രങ്ങള്‍ ലഭ്യമാക്കി.
ഈ വര്‍ഷത്തെ സി.യു.ഇ.ടി യു.ജി മെയ് 15നും 29നും ഇടയിലും ജൂലൈ 19നും ആണ് നടത്തിയത്. സി.യു.ഇ.ടി പി.ജി പരീക്ഷകള്‍ മാര്‍ച്ച് 11നും മാര്‍ച്ച് 28നും ഇടയിലും നടത്തി.

Changes in CUET UG exams; 37 subjects this time, no optional questions