26
Nov 2025
Sun
26 Nov 2025 Sun
child sexual abuse

Child sexual abuse അങ്കണവാടി ജീവനക്കാരിയായ യുവതി 15 വയസ്സുകാരനെ ലൈംഗികമായി ഉപയോഗിച്ച കേസില്‍ 6 ലക്ഷം രൂപ പിഴയും 54 വര്‍ഷം തടവും. 6 ല്കഷം രൂപ ആണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി ലന്‍കണമെന്ന് തിരുച്ചിറപ്പള്ളി മഹിളാ കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. എളവഞ്ചേരിയില്‍ 2021ലാണ് കേസിനാസ്പദമായ സംഭവം.

അങ്കണവാടിയില്‍ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന ലളിത പ്രദേശവാസിയായ പത്താംക്ലാസുകാരനുമായി പ്രണയത്തിലാവുകയായിരുന്നു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കഴിയവേയാണ് ലളിത പത്താംക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വശത്താക്കിയത്.

ALSO READ: ലെസ്ബിയന്‍ പങ്കാളിയോടൊപ്പം ജീവിക്കാന്‍ അമ്മ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നു

ലളിതയുമായി 15കാരന് സൗഹൃദം ഉണ്ടെന്നറിഞ്ഞതോടെ, വീട്ടുകാര്‍ രഹസ്യമായി അവനെ ബന്ധുവീട്ടിലേക്ക് അയച്ചിരുന്നു. അവിടെനിന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വേളാങ്കണ്ണിയില്‍വെച്ച് ലളിതയ്‌ക്കൊപ്പം കുട്ടിയെ കണ്ടെത്തി.

ALSO WATCH

15കാരനുമായി ഊട്ടിയിലെ ഹോട്ടല്‍ റൂമില്‍ വച്ച് ലളിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞു.