22
May 2024
Thu
22 May 2024 Thu
Kozhikkode medical college

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈവിരല്‍ നീക്കം ചെയ്യാനെത്തിയ നാലു വയസ്സുകാരിയുടെ നാവില്‍ ശസ്ത്രിക്രിയ നടത്തി. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ കുട്ടിയുടെ രക്ഷിതാക്കളാണ് ഗുരുതര ചികില്‍സാ പിഴവ് സംഭവിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്. ( Child’s tongue surgery to remove sixth finger; Serious medical error in Kozhikode Medical College )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായാണ് കുട്ടി ആശുപത്രിയിലെത്തിയത്. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നില്ല. ശത്രക്രിയ പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്‌സ് വാര്‍ഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം അറിയുന്നത്. വായില്‍ പഞ്ഞി തിരുകിയത് കണ്ട് അന്വേഷിച്ചപ്പോഴാണ് നാവിലാണ് ശസ്ത്രിക്രിയ നടത്തിയതെന്നറിയുന്നത്.

കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കൈവിരലിനാണ് സര്‍ജറി ചെയ്യേണ്ടതെന്ന് പറഞ്ഞപ്പോള്‍ മാറിപ്പോയെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ടാണ് നഴ്‌സ് പ്രതികരിച്ചത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ രേഖകള്‍ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല.

അതേസമയം, കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും രണ്ട് ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തും. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന എന്ന യുവതി നീതിക്കായി സമരം നടത്തുന്നതിനിടെയാണ് പുതിയ സംഭവം.


Also Watch This