15
Feb 2025
Mon
15 Feb 2025 Mon
images 7 പ്രീമിയർ ലീഗിൽ നാണംകെട്ട് സിറ്റിയും യുനൈറ്റഡും, ലാലിഗയിൽ ബാഴ്സ മുന്നോട്ട്

 

whatsapp പ്രീമിയർ ലീഗിൽ നാണംകെട്ട് സിറ്റിയും യുനൈറ്റഡും, ലാലിഗയിൽ ബാഴ്സ മുന്നോട്ട്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാണംകെട്ട് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും യുനൈറ്റഡും. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ അഞ്ചു ഗോളിനാണ് ആഴ്സണൽ കീഴടക്കിയത്. മാർട്ടിൻ ഒഡേഗാർഡ്(2), തോമസ് പാർട്ടി(56), ലെവിസ് സ്‌കെല്ലി(62),കായ് ഹാവെർട്‌സ്(76), എഥാൻ ന്വാനേറി(90+3) എന്നിവരാണ് ഗണ്ണേഴ്‌സിനായി വലകുലുക്കിയത്. മാഞ്ചസ്റ്റർ സിറ്റിക്കായി 55ാം മിനിറ്റിൽ എർലിങ് ഹാളണ്ട് ആശ്വാസഗോൾനേടി.

ആക്രമണ-പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞ മത്സരത്തിൽ സിറ്റിയെ ഞെട്ടിച്ച് ആർസനൽ രണ്ടാം മിനിറ്റിൽ തന്നെ ഗോൾവല ചലിപ്പിച്ചു. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡാണ് വലകുലുക്കിയത്. ഒരു ഗോൾ ലീഡിൽ ആണ്ആദ്യ പകുതി അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റി മറുപടി നൽകി. ബോക്‌സിനുള്ളിൽ നിന്ന് സാവിഞ്ഞോ നൽകിയ ക്രോസ് കൃത്യമായി ഹെഡ്ഡ് ചെയ്ത് എർലിങ് ഹാളണ്ട് സമനിലപിടിച്ചു(1-1).

ഒരുമിനിറ്റിന്റെ വ്യത്യാസത്തിൽ തോമസ് പാർട്ടിയിലൂടെ ആർസനൽ ലീഡ് തിരിച്ചുപിടിച്ചു. ഇതിനിടെ പ്രതിരോധത്തിലെ പിഴവുകൾ ഉപയോഗിച്ച് ലെവിസ് സ്‌കില്ലി ഗോൾനേടി. പിന്നാലെ മികച്ച പാസിംഗ് ഗെയിമിനൊടുവിൽ കായ് ഹാവെർട്‌സും സിറ്റി വല കുലുക്കി. കളി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കിനിൽക്കെ ഇംഗ്ലീഷ് കൗമാരക്കാരൻ ന്വാനേറി മികച്ചൊരു കർവിങ് ഷോട്ടിൽ അഞ്ചാം ഗോളും നേടി പട്ടിക പൂർത്തിയാക്കി.

നേരത്തേ, സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ ക്രിസ്റ്റൽ പാലസ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡഐ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചത്. മറ്റേറ്റയുടെ ഇരട്ട ഗോളിലാണ് സന്ദർശകരുടെ ജയം. 64,89 മിനിറ്റുകളിലാണ് ഫ്രഞ്ച് സ്‌ട്രൈക്കർ ലക്ഷ്യം കണ്ടത്. സീസണിലെ യുണൈറ്റഡിന്റെ 11ാം തോൽവിയാണിത്.

ലാലീഗയിൽ ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് അലാവസിനെ തോൽപിച്ചു. 61ാം മിനിറ്റിൽ റോബെർട്ട് ലെവൻഡോവ്‌സ്‌കിയാണ് കറ്റാലൻ സംഘത്തിനായി വലകുലുക്കിയത്. ഗോൾവേട്ടക്കാരിൽ ഒന്നാമത് തുടരുന്ന പോളിഷ് താരത്തിന്റെ സീസണിലെ 18ാം ഗോളാണിത്. 22 മത്സരത്തിൽ 45 പോയന്റുമായി നിലവിൽ പോയന്റ് ടേബിളിൽ മൂന്നാമതാണ് ബാഴ്‌സയുടെ സ്ഥാനം.

 

\