27
Jul 2024
Sun
27 Jul 2024 Sun
DELHI CIVIL SERVICE COACHING CENTER FLOODED

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ഡ് രാജീന്ദ്ര നഗറില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി 3 വിദ്യാര്‍ഥികള്‍ മരിച്ചു.(Civil service coaching center flooded in Delhi; Tragic end for three students)  കനത്ത മഴയെ തുടര്‍ന്നാണ് ദുരന്തം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരിച്ചവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന പരിശോധന തുടരുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം.

മരിച്ചവരോട് സംസാരിക്കാനും എഐ

ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. അഗ്‌നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളും ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ഡല്‍ഹിയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ബേസ്‌മെന്റില്‍ 7 അടിയോളം ഉയരത്തില്‍ വെള്ളം കയറിയിരുന്നു.

DELHI CIVIL SERVICE COACHING CENTER TRAGEDY1

മൂന്നു വിദ്യാര്‍ഥികള്‍ മരണപ്പെട്ടതിന് പിന്നാലെ കോച്ചിങ് സെന്ററിന് മുന്നില്‍ മറ്റു വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായെത്തി. അതേസമയം സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു.


വെസ്റ്റ് ഡല്‍ഹിയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു യുപിഎസ്‌സി വിദ്യാര്‍ത്ഥി വെള്ളം കയറിയ റോഡ് കടക്കുന്നതിനിടയില്‍ ഷോക്കേറ്റു മരിച്ചിരുന്നു. ഓടകള്‍ കൃത്യമായി വൃത്തിയാക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് ബിജെപി എംപി ബാന്‍സുരി സ്വരാജ് ആരോപിച്ചു.