ലഖ്‌നോ: ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നില്‍ ആട്ടിറച്ചി കിട്ടാത്തതിനെച്ചൊല്ലി കൂട്ടത്തല്ല്. (Clash in BJP MP’s feast over mutton piece ഉത്തര്‍ പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ ഭദോഹിയിലാണു സംഭവം. വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്വാന്‍ നിയോജ മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ് സംഘര്‍ഷമുണ്ടായത്.
|
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൂട്ടത്തല്ലിനിടെ ചിലര്‍ റൊട്ടിയും മട്ടന്‍കറികളും കവറുകളിലാക്കി സ്ഥലംവിടുന്നതും ദൃശ്യങ്ങളിലുണ്ട്.
ഭക്ഷണം വിളമ്പുന്നതിനിടെ എം.പിയുടെ ഡ്രൈവറുടെ സഹോദരന്‍ ഒരാള്‍ക്ക് മട്ടന്‍ കഷ്ണങ്ങളില്ലാതെ ഗ്രേവി മാത്രം നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശ്‌നം ആരംഭിച്ചത്.
ആട്ടിറച്ചി കിട്ടാത്തതില്‍ കുപിതനായ യുവാവ് ആദ്യം അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറുടെ സഹോദരന്‍ യുവാവിനോട് മാന്യമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഇതാണ് വാക്കു തര്‍ക്കത്തിലും കൂട്ടത്തല്ലിലും കലാശിച്ചത്.
സമീപഗ്രാമങ്ങളില്‍നിന്നടക്കം 250ഓളം പേരാണ് പങ്കെടുത്തത്. പുറത്തുനിന്ന് മദ്യപിച്ചെത്തിയ ചിലരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.
മണ്ഡലത്തില്‍ ഉപതിരഞ്ഞെടുക്ക് നടക്കുന്ന വേളയില്‍ സംഘടിപ്പിച്ച പാര്‍ട്ടി തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ആരോപണമുണ്ട്.





