24
Aug 2024
Thu
24 Aug 2024 Thu
Cloudburst in Himachal

ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംല രാംപൂരിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 20 പേരെ കാണാതായി.(Cloudburst in Himachal Pradesh; 20 people are missing; Floods in Delhi)  സാമേജ് ഘടിലെ ജലവൈദ്യുത പദ്ധതിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. ദുരന്ത നിവാരണ സംഘം സ്ഥലത്തേക്ക് കുതിച്ചെത്തി. ഡപ്യൂട്ടി കമ്മീഷണര്‍ അനുപം കാശ്യപ്, ഡില്ലാ പോലിസ് മേധാവി സഞ്ജീവ് ഗാന്ധി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

whatsapp ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം; 20 പേരെ കാണാതായി; ഡല്‍ഹിയില്‍ പേമാരി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേഘവിസ്‌ഫോടനത്തില്‍ പ്രദേശത്തെക്കുള്ള റോഡ് തകര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ കാല്‍നടയായി കയറാനുള്ള ശ്രമത്തിലാണ്.

ഷിംലയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള മണ്ടിയിലും മേഘവിസ്‌ഫോടനമുണ്ടായി. രാജ്ബന്‍ ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ റോഡുകള്‍ തകര്‍ന്നു. ഉരുള്‍ പൊട്ടലുമുണ്ടായി. ഈ സാഹചര്യത്തില്‍ ജോലിക്കാരും സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളും പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും മണ്ടി ഡപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്ഗണ്‍ അറിയിച്ചു.

അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലും മണ്‍സൂണ്‍ നാശം വിതച്ചു. പേമാരിയില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹരിദ്വാറില്‍ രണ്ടു കുട്ടികള്‍ മരിച്ചു. വീട് തകര്‍ന്നാണ് ദുരന്തം.

ഡല്‍ഹിയില്‍ ഏഴ് മരണം
കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജനജീവിതം സ്തംഭിച്ചു. മഴക്കെടുതിയില്‍ ഏഴ് പേര്‍ മരിച്ചു. മതില്‍ ഇടിഞ്ഞ വീണും വെള്ളക്കെട്ടില്‍ മുങ്ങിയും ഷോക്കേറ്റുമാണ് പലരും മരിച്ചത്.

ജനങ്ങള്‍ അത്യാവശ്യ സാഹചര്യത്തില്‍ അല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇന്ന് സ്‌കൂളുകള്‍ക്ക് മുഴുവന്‍ അവധി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ മാത്രമല്ല ഡല്‍ഹി-നോയിഡ് എക്‌സ്പ്രസ് വേയില്‍ ഉള്‍പ്പെടെ ഗതാഗതം താറുമാറായി. അണ്ടര്‍പാസുകള്‍ മുഴുവന്‍ വെള്ളത്തിലടിയിലായി.