ലീഗ് പതാക ഒളിപ്പിക്കാന്‍ സ്വന്തം കൊടിക്ക് അയിത്തം കല്‍പ്പിച്ചെന്ന് മുഖ്യമന്ത്രി; അപമാനവും സഹിച്ച് എത്രനാള്‍ മുസ്ലിം ലീഗ് യുഡിഎഫില്‍ തുടരുമെന്ന് കെ.ടി ജലീല്‍
|
കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഇന്നലത്തെ റോഡ്‌ഷോയില്‍ മുസ്ലിംലീഗിന്റെ കൊടി ഒഴിവാക്കാനായി കോണ്‍ഗ്രസിന്റെ കൊടിയും മാറ്റിനിര്‍ത്തിയ നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും കെ.ടി ജലീല്‍ എം.എല്‍.എയും. രാഹുല്‍ ഗാന്ധിക്ക് സ്വന്തം പതാക പരസ്യമായി ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജവം ഇല്ലാതായത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെ പതാകകള്‍ ഇത്തവണ ഒഴിവാക്കിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്ത്. ഇത് ഭീരുത്വമല്ലെ എന്നും മുഖ്യമന്ത്രി ചോദിച്ചു. ലീഗിന്റെ വോട്ട്‌വേണം, പതാക പാടില്ല എന്നാണ് പറയുന്നത്. ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍ നിന്നും ഒളിച്ചോടാന്‍ സ്വന്തം കൊടിക്ക് ഐത്തം കല്‍പ്പിക്കുന്ന വിധത്തിലേക്ക് എന്തുകൊണ്ട് കോണ്‍ഗ്രസ് താണുപോയി. ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക് ആ കൊടിയുടെ ചരിത്രം അറിയുമോ എന്ന് സ്വാഭാവികമായും സംശയം ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെയായിരുന്നു കെ.ടി ജലീലിന്റെ വിമര്‍ശം. അന്ന് ‘തൊപ്പി’ ഇന്ന് ‘കൊടി’!! എന്നാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ജലീല്‍ പങ്കുവെച്ച പോസ്റ്റ്. പണ്ട് കോണ്‍ഗ്രസ് ലീഗിനോട് പറഞ്ഞത് സി.എച്ചിനെ സ്പീക്കറാക്കണമെങ്കില്‍ ‘തൊപ്പി’ അഴിച്ചുവെക്കണമെന്നാണ്. ഇന്ന് കോണ്‍ഗ്രസ് വയനാട് മണ്ഡലത്തില്‍ ലീഗിനോട് കല്‍പ്പിക്കുന്നത് അബദ്ധവശാല്‍ പോലും പച്ചപ്പതാക ഉയര്‍ത്തിപ്പോകരുതെന്നാണ്‍ നാളെ മുസ്ലിംലീഗില്‍ നിന്ന് മുസ്ലിം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആജ്ഞാപിക്കില്ലെന്ന് ആര് കണ്ടു? എന്നും ജലീല്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ത്രിവര്‍ണ്ണ ബലൂണുകള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് ചുളുവില്‍ അവരുടെ പതാകയുടെ പ്രശ്‌നം പരിഹരിച്ചുവെന്നും
ഇക്കുറി വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥി പര്യടനത്തിലെവിടെയും പച്ചക്കൊടി കാണില്ല എന്നും ജലീല്‍ പറഞ്ഞു. ലീഗ് പ്രവര്‍ത്തകര്‍ പച്ച ഷര്‍ട്ടിട്ട് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരുപക്ഷെ, ആട്ടിയോടിക്കപ്പെട്ടേക്കാം എന്നാണ് ജലീല്‍ കുറിച്ചത് . കരള്‍ കൊത്തിപ്പറിക്കുന്ന അപമാനവും സഹിച്ച് എത്രനാള്‍ ലീഗ് യു.ഡി.എഫില്‍ തുടരും? എന്നും ജലീല്‍ ചോദിക്കുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





