27
Sep 2024
Tue
27 Sep 2024 Tue
collectors-order-to-dismiss-the-teacher-on-the-grounds-that-he-was-a-former-leader-of-the-campus-front

കുറ്റിപ്പുറം: കുറ്റിപ്പുറം ബഡ്‌സ് സ്‌കൂളിലെ അധ്യാപകനെ പിരിച്ചുവിടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം.(Collector’s order to dismiss the teacher on the grounds that he was a former leader of the Campus Front)  സംഭവം കാംപസ് ഫ്രണ്ട് മുന്‍ നേതാവെന്ന കാരണം ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറ്റിപ്പുറം ബഡ്സ് സ്‌കൂളിലെ സ്പെഷ്യല്‍ എജുക്കേറ്ററെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കലക്ടറുടെ നിര്‍ദേശം. തവനൂര്‍ അയിങ്കലം സ്വദേശിയുമായ തടത്തില്‍ മുജീബ് റഹ്‌മാനെയാണ് കാമ്പസ് ഫ്രണ്ട മുന്‍ നേതാവാണെന്ന കാരണം ചൂണ്ടിക്കാട്ടി പിരിച്ചുവിടാന്‍ ജില്ലാ കലക്ടര്‍ വിനോദ്കുമാര്‍ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയത്.

ALSO READ: In Depth: ‘ചൈല്‍ഡ് പോണോഗ്രഫി’ എന്ന വാക്ക് പോലും പാടില്ല, കണ്ടാലും സൂക്ഷിച്ചാലും പോക്സോ; സുപ്രിംകോടതിയില്‍ നിന്നുണ്ടായത് സുപ്രധാന ഇടപെടൽ

നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി ഭരണസമിതി യോഗത്തിലെത്തി വിശദീകരണം നല്‍കാന്‍ അധ്യാപകനോട് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുജീബ് റഹ്‌മാനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 12 ാം തിയതിയാണ് ജില്ലാ കലക്ടറുടെ കത്ത് ഗ്രാമ പഞ്ചായത്തിന് ലഭച്ചത്.

മുജീബ് റഹ്‌മാന്‍ ബിജെപി സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ഥി വിഭാഗമായ കാംപസ് ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന നേതാവാണെന്നും ഇദ്ദേഹത്തിനെതിരേ പരപ്പനങ്ങാടിയില്‍ കേസുണ്ടെന്നുമുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കുറ്റിപ്പുറം ബഡ്സ് സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന മുജീബ് റഹ്‌മാന്‍ കാംപസ് ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിലധികമായി സ്പെഷ്യല്‍ അധ്യാപക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുജീബ് റഹ്‌മാന്‍ 2023 ജനുവരിയിലാണ് കുറ്റിപ്പുറത്ത് എത്തുന്നത്.

കുറ്റിപ്പുറം ബഡ്സ് സ്‌കൂളിന്റെ പിറവിക്ക് പിന്നില്‍ ഏറെ പ്രയത്നിച്ച മുജീബ് റഹ്‌മാനെ പിരിച്ചുവിടണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശം പഞ്ചായത്തിനെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ALSO READ: കാംപസ് ഫ്രണ്ട് മുൻ നേതാവായ അധ്യാപകനെ പിരിച്ച് വിടൽ; വിശദാംശങ്ങൾ ശേഖരിച്ച ശേഷം മാത്രം നടപടിയെന്ന് അധികൃതർ