തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന വിദ്യാർഥിനി ബസ്സിടിച്ചുമരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളജ് വിദ്യാർഥിനി അഭന്യയാണ് (18) മരിച്ചത്. വിദ്യാർഥികൾക്കിടയിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടം. തിങ്കൾ വൈകീട്ടോടെയാണ് സംഭവം.
|
കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഭന്യ ഫോൺ ചെയ്യുന്നതിനായി കെഎസ്ആർടിസി സ്റ്റാൻഡിൽ ഒരു ഭാഗത്ത് മാറിനിൽക്കുമ്പോഴായിരുന്നു ബസ് പാഞ്ഞുകയറിയത്. വിഴിഞ്ഞം ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയ ശേഷം അപ്രതീക്ഷിതമായി മുന്നോട്ടെടുക്കുകയും വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു.
ബസ്സിനും കെട്ടിടത്തിന്റെ തൂണിനും ഇടയിൽപെട്ട് അഭന്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ആരോപിച്ച് യാത്രക്കാരായ നാട്ടുകാരും വിദ്യാർത്ഥികളും കെഎസ്ആർടിസി ജീവനക്കാരെ കൈയേറ്റം ചെയ്തു. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





