22
Jan 2023
Sun
22 Jan 2023 Sun

സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ നോ​ൺ വെ​ജ് ഭ​ക്ഷ​ണ വി​വാ​ദ​ത്തി​ന് പി​ന്നി​ൽ വ​ർ​ഗീ​യ അ​ജ​ണ്ട​യാ​ണെ​ന്നും ഇനി താൻ കലോൽസവങ്ങളിലെ പാചകത്തിനില്ലെന്നും പ​ഴ​യി​ടം മോഹനൻ നമ്പൂതിരി. നോൺ വെജ് വിവാദത്തിൽ ത​ന്നെ ഭ​യം പി​ടി​കൂ​ടി, അ​തു​കൊ​ണ്ടു​ത​ന്നെ അ​ടു​ക്ക​ള നി​യ​ന്ത്രി​ക്കു​ന്ന​ത് ഇ​നി പ്ര​യാ​സ​മാ​കും. കൗ​മാ​ര ക​ലോ​ത്സ​വ​ത്തി​ലെ ഭ​ക്ഷ​ണ​ത്തി​ൽ പോ​ലും വ​ർ​ഗീ​യ​ത​യും ജാ​തീ​യ​ത​യു​ടേ​യും വി​ഷ​വി​ത്തു​ക​ൾ വാ​രി​യെ​റിയു​ന്ന കാ​ല​ഘ​ട്ട​മാ​ണി​തെ​ന്നും പഴയിടം ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇ​ത് വ​ല്ലാ​തെ അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്നു. പു​തി​യ​കാ​ല​ത്ത് ഓ​രോ​രു​ത്ത​രും ഓ​രോ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​ണ്. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ക​ലോ​ത്സ​വ വേ​ദി​ക​ളി​ലെ പാ​ച​ക​ത്തി​ന് ഇ​നി​മു​ത​ലു​ണ്ടാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ്യ​ക്തി​യേ​യും അ​യാ​ളു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളേ​യും ചളി​വാ​രി​യെ​റി​യു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. പ​ഴ​യി​ടം എ​ന്ന​ത് ഒ​രു വെ​ജ് ബ്രാ​ൻ​ഡ് ത​ന്നെ​യാ​ണ്. പു​തി​യ​കാ​ല​ത്തി​ൻറെ ക​ല​വ​റ​ക​ളി​ൽ പ​ഴ​യി​ട​ത്തി​ൻറെ സാ​ന്നി​ധ്യം ആ​വ​ശ്യ​മി​ല്ല. മാം​സ​ഭ​ക്ഷ​ണം ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്നി​ല്ലെ​ങ്കി​ലും ക​ലോ​ത്സ​വ​ത്തി​ന് ഇ​നി താ​നു​ണ്ടാ​വി​ല്ലെ​ന്ന് പ​ഴ​യി​ടം വ്യ​ക്ത​മാ​ക്കി.

ഇ​തു​വ​രെ ഏ​ക​ദേ​ശം ര​ണ്ട് കോ​ടി​യി​ലേ​റെ ആ​ളു​ക​ളെ ഊ​ട്ടി​യി​ട്ടു​ണ്ട്. അ​വ​രു​ടെ അ​നു​ഗ്ര​ഹം മാ​ത്രം ത​നി​ക്ക് മ​തി​യെ​ന്നും പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി പ​റ​ഞ്ഞു. കൗ​മാ​ര​സ്വ​പ്‌​ന​ങ്ങ​ൾ ആ​ടി​ത്തി​മ​ർ​ത്ത് സ​ന്തോ​ഷ​ത്തോ​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച് പോ​കു​ന്ന ഒ​രു ഭ​ക്ഷ​ണ​ശാ​ല​യി​ൽ ഇ​ത്ത​രം വി​ഷ​വി​ത്തു​ക​ൾ വാ​രി​യെ​റി​ഞ്ഞ് കൊ​ടു​ത്തി​ട്ട് നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ത​ൻറെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നോൺവെജ് പാചകത്തിന് തനിക്ക് പ്രത്യേക ടീമുണ്ടെന്നും അവരാണ് നോൺ വെജ് വിഭവങ്ങൾ വയ്ക്കുന്നതെന്നും കലോൽസവങ്ങളിൽ മാംസാഹാരം വിളമ്പുന്നതിന് താൻ എതിരല്ലെന്നും പഴയിടം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മോഹനൻ നമ്പൂതിരിയുടെ പ്രതികരണത്തിനു പിന്നാലെ അടുത്തവർഷം മുതൽ സ്കൂൾ കലോൽസവങ്ങളിൽ നോൺ വെജ് ഭക്ഷണം ഉണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു.