ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശിലും സിക്കിമിലും വോട്ടെണ്ണല്‍ ആരംഭിച്ചു. (counting-begins-for-sikkim-arunachal-pradesh-assembly-polls) രാവിലെ 6 മണിക്ക് ആണ് നിയസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചത്. അരുണാചല്‍ പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണ്. പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലാണ് സിക്കിമില്‍ മത്സരം.
|
താരതമ്യേന ചെറിയ സംസ്ഥാനങ്ങളാണ് അരുണാചല്‍ പ്രദേശും, സിക്കിമും. 60 നിയമസഭ മണ്ഡലങ്ങളാണ് അരുണാചല്‍ പ്രദേശില്‍ ഉള്ളത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും അടക്കം പത്ത് പേര്‍ എതിരില്ലാതെ ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടന്ന ബാക്കി 50 സീറ്റില്‍ മികച്ച മത്സരമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചത്.
32 മണ്ഡലങ്ങളുള്ള സിക്കിമില്‍ നിലവില്‍ ഭരണം സിക്കിം ക്രാന്തികാരി പാര്‍ട്ടിയുടെ കയ്യിലാണ്. ഇത് തിരിച്ചു പിടിക്കാനാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ശ്രമം. വലിയ ശക്തികള്‍ അല്ലെങ്കിലും കോണ്‍ഗ്രസും ബിജെപിയും സിറ്റിസണ്‍ ആക്ഷന്‍ പാര്‍ട്ടിയും സംസ്ഥാനത്ത് മത്സരംഗത്തുണ്ട്.
മുഖ്യമന്ത്രി പ്രേം സിങ് തമാങിന്റെ നേതൃത്വത്തിലാണ് സിക്കിം ക്രാന്തികാരി പാര്‍ട്ടിയുടെ ഭരണം നിലനിര്‍ത്താനുള്ള പോരാട്ടം. അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിംഗിന്റെ നേതൃത്വത്തിലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സംസ്ഥാനം തിരിച്ച് പിടിക്കാന്‍ രംഗത്തുള്ളത്.





