16
Jul 2025
Thu
16 Jul 2025 Thu
Malegaon blast case accused Pragya Singh Thakur and Lt Col Prasad Purohit

ബിജെപി മുന്‍ എംപി പ്രഗ്യാസിങ് ഠാക്കൂര്‍ പ്രതിയായ 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ എല്ലാ പ്രതികളെയും എന്‍ഐഎ പ്രത്യേക കോടതി വെറുതെ വിട്ടു. അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു.  പ്രത്യേക കോടതി ജഡ്ജ് എ കെ ലഹോട്ടി സംഭവം നടന്ന് പതിനേഴ് വര്‍ഷത്തിനുശേഷമാണ് ഇന്ന് വിധി പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ ജസ്റ്റിസ് ലാഹോട്ടിയെ നാഗ്പുരിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. പിന്നീട് തീരുമാനം മാറ്റി. 2018ലാണ് വിചാരണ തുടങ്ങിയത്. ഈ വര്‍ഷം ഏപ്രില്‍ 19ന് വിചാരണ പൂര്‍ത്തിയായി. കേസില്‍ വാദം കേട്ട അഞ്ചാമത്തെ ജഡ്ജാണ് ലഹോട്ടി.

2008 സെപ്തംബര്‍ 29ന് മഹാരാഷ്ട്ര നാസിക് ജില്ലയിലെ മാലേഗാവിലെ പള്ളിക്കുസമീപം സ്‌ഫോടനമുണ്ടായി ആറുപേര്‍ കൊല്ലപ്പെട്ടു.റമദാന്‍ മാസത്തില്‍ നവരാത്രി ആഘോഷത്തിന് തൊട്ടു മുമ്പായിരുന്നു സ്‌ഫോടനം. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

യുഎപിഎ അടക്കം ചുമത്തിയ കേസില്‍ ലെഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, അജയ് റാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് വിട്ടയക്കപ്പെട്ട മറ്റുപ്രതികള്‍.

ALSO READ: വിദ്യാര്‍ഥിയെ ഇടിച്ചു തെറിപ്പിച്ച് കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കി; വാഹനം നിര്‍ത്താതെ പോയ നടി നന്ദിനി കശ്യപ് അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക