01
Jun 2023
Fri
01 Jun 2023 Fri

കാസർഗോഡ്: പാർട്ടി പ്രവർത്തകയോട് ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും സന്ദേശമയയ്ക്കുകയും ചെയ്തുവെന്ന പരാതിയിൽ ലോക്കൽ സെക്രട്ടറിയെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. കാസർഗോഡ് കോടോം ലോക്കൽ സെക്രട്ടറി കെവി കേളുവിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലാ സെക്രട്ടേറിയറ്റംഗം സാബു ഏബ്രഹാം പങ്കെടുത്ത അടിയന്തര ലോക്കൽ കമ്മിറ്റി യോഗമാണ് കെ വി കേളുവിനെ പുറത്താക്കിയത്. മുൻ ഏരിയാ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായ ടി ബാബുവിനാണ് ലോക്കൽ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്.

ഫോണിൽ റെക്കോഡ് ചെയ്ത ഇയാളുടെ സംഭാഷണമുൾപ്പെടെയാണ് സിപിഎം പ്രവർത്തക പാർട്ടിയുടെ മേൽക്കമ്മിറ്റിക്ക് പരാതി നൽകിയത്. ഇതിനുശേഷം കേളു ഭീഷണിപ്പെടുത്തിയതിന്റെ വീഡിയോയും ഇവർ പാർട്ടി നേതൃത്വത്തിന് കൈമാറിയതോടെയാണ് നടപടി ഉണ്ടായത്. കെ വി കേളുവിനെ പുറത്താക്കിക്കൊണ്ടുള്ള കീഴ്ക്കമ്മിറ്റിയുടെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

ആലപ്പുഴയിലെ അശ്ലീല വീഡിയോ വിവാദത്തിലും നേരത്തെ പാർട്ടി നടപടി എടുത്തിരുന്നു. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായിരുന്ന എ ഡി ജയനെയാണ് പാർട്ടി 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിച്ച എ പി സോണയെ മുമ്പ് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയിരുന്നു.