24
Jun 2025
Mon
24 Jun 2025 Mon
Nilambur sdpi

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വോട്ട് വേണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖ്. (CPM wants SDPI and Jamaat-e-Islami votes in Nilambur)പാര്‍ട്ടി, മുന്നണി വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരുടെയും പിന്തുണയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് സിദ്ദിഖിന്റെ അഭ്യര്‍ത്ഥന. പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.

കോണ്‍ഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാഅത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും പിന്തുണ തേടുകയാണെന്നാണ് സിപിഐഎം നേതാവ് വ്യക്തമാക്കുന്നത്. നേരത്തേ നിലമ്പൂരില്‍ എസ്ഡിപിഐ വോട്ട് വേണ്ടെന്ന് സിപിഎം പറഞ്ഞിരുന്നു. അതില്‍ നിന്ന് വ്യത്യസ്ഥമാണ് പുതിയ അഭ്യര്‍ത്ഥന.

ALSO READ: അന്‍വര്‍ വിഷയം വഷളാക്കിയത് വിഡി സതീശന്‍; ലീഗിനെ അവഗണിക്കുന്നു; മുസ്ലിം ലീഗ് യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനം

‘നിലമ്പൂരിന്റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കണമെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ എല്ലാ മനുഷ്യന്റേയും സര്‍പ്പണമാണ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാഅത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ല. എല്ലാ മനുഷ്യരുടെയും പിന്തുണയാണ് ആഗ്രഹിക്കുന്നത്’, ടി എം സിദ്ദിഖ് പറഞ്ഞു.

അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 10.30ഓടെ പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥിയുടെ വാഹന പര്യടനം തുടരുകയാണ്. വരും ദിവസങ്ങളില്‍ ഓരോ പഞ്ചായത്തിലും നഗരസഭയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക കണ്‍വെന്‍ഷനുകളും എല്‍ഡിഎഫ് സംഘടിപ്പിക്കുന്നുണ്ട്.