02
Mar 2025
Mon
02 Mar 2025 Mon
CUET UG REGISTRATION

തിരുവനന്തപുരം: കേന്ദ്ര സര്‍വ്വകലാശാലകളുള്‍പ്പെടെ വിവിധ സര്‍വ്വകലാശാലകളിലെ ബിരുദ പ്രോഗ്രാമുകളുടെ പൊതു പ്രവേശന പരീക്ഷയായ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ്(CEUT UG 2025)ന് അപേക്ഷ ക്ഷണിച്ചു. മെയ് 8 മുതല്‍ ജൂണ്‍ ഒന്ന് വരെയാണ് പരീക്ഷ. (CUET UG Registration 2025 Live: Registration begins at cuet.nta.nic.in)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് 22 ന് രാത്രി 11:50 വരെ ഓണ്‍ലൈനില്‍ പരീക്ഷയ്ക്കായി അപേക്ഷിക്കാം. പ്ലസ് ടുവോ തത്തുല്യ പരീക്ഷയോ ജയിച്ചവര്‍ക്കും ഈ വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

ഡല്‍ഹി ജെഎന്‍യു, അലിഗഡ്, പോണ്ടിച്ചേരി , ഹൈദരാബാദ്, ഡല്‍ഹി തുടങ്ങി നിരവധി സര്‍വകാലാശകളിലെ പ്രവേശനം CEUT വഴിയാണ്. കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബി എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രോഗ്രാം പ്രവേശനവും ഇതുവഴി തന്നെ. നിരവധി സംസ്ഥാന, കല്‍പ്പിത, സ്വകാര്യ സര്‍വകലാശാലകളും പ്രവേശനത്തിന് സിയുഇടി സ്‌കോര്‍ പരിഗണിക്കുന്നുണ്ട്. വിവരങ്ങള്‍ക്ക്: cuet.nta.nic.in

ബി.എ, ബിഎസ്.സി, ബി.കോം തുടങ്ങിയ കോഴ്‌സുകള്‍ക്ക് പുറമെ ബി,ടെക്, ഇന്റഗ്രേറ്റഡ് പിജി എന്നി ങ്ങനെയുള്ള വൈവിധ്യമാര്‍ന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് മാനദണ്ഡമാവുന്നത് കൊണ്ട് തന്നെ വളരെ സവിശേഷതകളുള്ള പ്രവേശന പരീക്ഷയാണ് CEUT UG.

സ്ഥാപനങ്ങള്‍ നിരവധി
വിവിധ കേന്ദ്ര സര്‍വകലാശാലകള്‍ക്ക് പുറമെ ഒട്ടേറെ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് നീറ്റ് യുജി മാനദണ്ഡമായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ ഡോ. ബി.ആര്‍ അംബേദ്ക്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് യൂണിവേഴ്‌സിറ്റി (ബെംഗളൂരു), ഡോ. ബി.ആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റി (ഡല്‍ഹി), ഫൂട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ വിവിധ ക്യാമ്പസുകള്‍, ഷൂലിനി തുടങ്ങിയ സ്ഥാപങ്ങള്‍ക്ക് പു റമെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, സര്‍ദാര്‍ പട്ടേല്‍ യൂണിവേഴിറ്റി ഓഫ് പൊലീസ് (രാജസ്ഥാന്‍), ജാമിഅ ഹംദര്‍ദ്, അവിനാഷിലിംഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോം സയന്‍സ് ആന്‍ഡ് ഹയര്‍ എജ്യുക്കേഷന്‍ ഫോര്‍ വിമണ്‍ (കോയമ്പത്തൂര്‍) എന്നിവയിലെ പ്രവേശനത്തിനും CEUT UG മാനദണ്ഡമായിരുന്നു.

ALSO READ: പ്ലസ്ടു കഴിഞ്ഞവര്‍ക്ക് 80,000 രൂപ സ്‌കോളര്‍ഷിപ്പോടെ ശാസ്ത്രപഠനം | NEST 2025

CEUT (UG) പരീക്ഷക്ക് അപേക്ഷിക്കാന്‍ പ്രായം സംബന്ധിച്ച നിബന്ധനകള്‍ ഇല്ലെങ്കിലും പ്രവേശന സമയത്ത് സ്ഥാപനങ്ങളുടെ നിബന്ധനകള്‍ പാലിക്കേണ്ടി വരും. ത്രിവത്സര ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും പരീക്ഷക്ക് അപേക്ഷി ക്കാമെങ്കിലും പ്രവേശനത്തിന് അതത് സ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന പ്രവേശന യോഗ്യത ബാധകമായിരിക്കും. പ്രവേശനം അതാത് സ്ഥാപന ങ്ങളിലെ സംവരണ രീതിയനുസരിച്ചായിരിക്കും.

മുഖത്തിന്റെ 80 ശതമാനം കാണുന്ന വിധത്തി ലുള്ള ഫോട്ടോ, സ്‌കാന്‍ ചെയ്ത ഫോട്ടോ, ഒപ്പ്, ഭി ന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമായവര്‍ക്ക് മാത്രം)
എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

പരീക്ഷാ രീതി
കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയാണ്. 13 ഭാഷാ വിഷയങ്ങളും 23 ഡൊമൈന്‍ സ്‌പെസിഫിക് വിഷയങ്ങളും ഒരു ജനറല്‍ ടെസ്റ്റും അടക്കം 37 വിഷയങ്ങളില്‍ പരീക്ഷ നടക്കും. ഒരു അപേക്ഷകന് 5 വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാം. 3 വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാന്‍ 1,000 രൂപയും പിന്നീട് വരുന്ന ഓരോ വിഷയത്തിനും 400 രൂപ വീതവുമാണ് പരീക്ഷാഫീസ് കൊടു ക്കേണ്ടത്. സംവരണ വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. വിദേശ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ ഉയര്‍ന്ന ഫീസ് കൊടുക്കേണ്ടി വരും.

മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലയാളമടക്കം 13 ഭാഷകളില്‍ ചോദ്യപ്പേപ്പര്‍ ലഭ്യമാവും. ഓരോ ദിവസവും ഒന്നിലധികം ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുന്നത്. ഓരോ പേപ്പറിനും 50 ചോദ്യ ങ്ങള്‍ ആണുണ്ടാവുക. ഒരു മണിക്കുറില്‍ ഉത്തരമെഴുതണം ശരിയുത്തരത്തിന് 5 മാര്‍ക്കും തെറ്റുത്തരത്തിന് ഒരു നെഗറ്റീവ് മാര്‍ക്കും ഉണ്ടാവും.

വിദേശത്തും കേന്ദ്രങ്ങള്‍
കേരളത്തിലെ എല്ലാ ജില്ലകളിലും ഗള്‍ഫ് നാടുകളടക്കമുള്ള വിദേശ കേന്ദ്രങ്ങളിലും സെന്ററുകളുണ്ട്. മുന്‍ഗണനാടിസ്ഥാനത്തില്‍ 4 കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കുന്ന നിലവിലെ വിലാസം,സ്ഥിരം വിലാസം എന്നിവ അനുസരിച്ചായിരിക്കും പരി ക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനാവുക. സ്വന്തമായി ഉപയോഗിക്കുന്ന ഇമെയില്‍ അഡ്രസ്സ്, മൊബൈല്‍ നമ്പര്‍ എന്നിവ മാത്രമേ നല്‍കാവൂ.

സ്ഥാപനങ്ങളെ അറിയാം
ഓരോ സ്ഥാപനവും നടത്തുന്ന കോഴ്‌സുകളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ അതത് വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണം. പ്രവേശനം നേടാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളും കോഴ്‌സു കളും അപേക്ഷാ സമര്‍പ്പണ വേളയില്‍ തന്നെ തിരഞ്ഞെടുക്കണമെങ്കിലും അതത് സിയു ടി(യുജി) സ്‌കോര്‍ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് വിജ്ഞാപനം വരുന്ന മുറക്ക് പ്രത്യേകം അപേക്ഷിക്കേണ്ടി വരും. ഇതിനായി സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് സ്ഥിരമായി പരിശോധിക്കണം.

മാറ്റങ്ങള്‍

കഴിഞ്ഞ വര്‍ഷത്തെ പരീക്ഷാ രീതിയില്‍ നിരവധി മാറ്റങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം 61 വിഷയങ്ങളുണ്ടായിരുന്നത് ഇക്കുറി 37 വിഷയങ്ങളായി ചുരുക്കി. പൂര്‍ണമായും കംപ്യൂട്ടര്‍ അധിഷ്ഠിതമായി നടക്കുന്ന പരീക്ഷയില്‍ ഒരാള്‍ക്ക് അഞ്ച് വിഷയങ്ങളില്‍ പരീക്ഷ എഴുതാന്‍ സാധിക്കും. നേരത്തേ ഇത് ആറായിരുന്നു.

എന്നാല്‍ 12-ാം ക്ലാസില്‍ പഠിക്കാത്ത വിഷയം ആണെങ്കിലും ഇത്തവണ വിദ്യാര്‍ഥിക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും. 60 മിനിറ്റുള്ള പരീക്ഷയില്‍ ഇത്തവണ ഓപ്ഷണല്‍ ചോദ്യമില്ല.

ഹെല്‍പ്പ് ഡെസ്‌ക്
അപേക്ഷ സമര്‍പ്പണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 011 40759000 / 01169227700 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക