ഇത് പൊളിക്കും: ഗൂഡല്ലൂര്‍ വഴി ഊട്ടിയിലേക്കൊരു KSRTC ട്രിപ്പ്; മലപ്പുറത്ത് നിന്ന് എല്ലാദിവസവും സര്‍വീസ്
|
മലപ്പുറം: ‘മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര, അതൊരു വല്ലാത്ത എക്‌സ്പീരിയന്‍സാണ്’ എന്ന വോയിസ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഒരിക്കലൂടെ ഊട്ടി ട്രിപ്പ് ചര്‍ച്ചയായിരിക്കുകയാണ്. ഈ സമയത്താണ് ഗൂഡല്ലൂര്‍ വഴി മലപ്പുറത്തുനിന്ന് ഊട്ടിയിലേക്ക് എല്ലാ ദിവസവും നമ്മുടെ സ്വന്തം KSRTC സര്‍വീസ് നടത്തുന്ന കാര്യവും ചര്‍ച്ചയായത്. എല്ലാദിവസവും രാവിലെ 11 മണിക്ക് മലപ്പുറത്തുനിന്നാണ് ഊട്ടിയിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും സൂപ്പര്‍ ഫാസ്റ്റ് ബസ് മലപ്പുറത്തുനിന്ന് സര്‍വീസ് നടത്തുന്നുണ്ട്.
മലപ്പുറത്തുനിന്ന് രാവിലെ 11 മണിക്ക് സര്‍വീസ് ആരംഭിക്കുന്ന ബസ് വൈകീട്ട് നാല് മണിക്ക് ഊട്ടിയിലെത്തും. തുടര്‍ന്ന് 4:45ന് ഊട്ടിയില്‍ നിന്നും മലപ്പുറത്തേക്കുള്ള മടക്കയാത്ര ആരംഭിക്കും. 11 മണിക്ക് പുറപ്പെടുന്ന ബസ് 12:10ന് നിലമ്പൂരിലെത്തിച്ചേരും. 12:40 വഴിക്കടവ്, 2:05 ഗൂഡല്ലൂര്‍, 03:05 നടുവട്ടം എന്നീ പിന്നിട്ട് നാല് മണിയ്ക്ക് ഊട്ടിയിലെത്തും.
മടക്കയാത്ര എല്ലാ ദിവസവും വൈകീട്ട് 4:45ന് ഊട്ടിയില്‍ നിന്ന് പുറപ്പെട്ട് ഗൂഡല്ലൂര്‍ 6:50, വഴിക്കടവ് 7:50, നിലമ്പൂര്‍ 10:30 പിന്നിട്ട് രാത്രി 11:50ന് മലപ്പുറത്ത് എത്തിച്ചേരുന്ന വിധത്തിലാണ് ബസിന്റെ സര്‍വീസ്. മലപ്പുറത്ത് നിന്ന് ഊട്ടിയിലേക്ക് 174 രൂപയാണ് ടിക്കറ്റ് നിരക്ക്.
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും. ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയുമാണ് മലപ്പുറം- ഊട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക.





