
ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നയത്തിന്റെ ഭാഗമായി കേരളത്തില്‍ 17 മണ്ഡലങ്ങളില്‍ യുഡിഎഫിനേയും പത്തനംതിട്ട, ആലത്തൂര്‍ , കോഴിക്കോട് എന്നിവിടങ്ങളില്‍ എല്‍ഡിഎഫ്‌നേയും പിന്തുണയ്ക്കുമെന്ന് കേരള ദലിത് പാന്തേഴ്‌സ് രാഷ്ട്രീയകാര്യ സമിതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപി ഭരണം ഭരണഘടനയെ തകര്‍ക്കുകയും ദലിത് ന്യൂന പക്ഷ പിന്നാക്ക വിഭാഗങ്ങളുടെ പൗരാവകാശങ്ങളെ ഇല്ലാതാക്കിയും പൗരത്വ നിയമം നടപ്പാക്കിയും ഏക സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങിയും ഹിന്ദുത്വ രാഷ്ട്ര നിര്‍മാണത്തിനുള്ള പദ്ധതിയിലാണ്.
![]() |
|
ഭരണഘടന മുന്നോട്ട് വയ്ക്കുന്ന തുല്യത, നീതി, സ്വാതന്ത്ര്യം, ജനാധിപത്യം, ബഹുസ്വരത എന്നീ മൂല്യങ്ങള്‍ പാടെ അവഗണിച്ചും സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട ആദിവാസി, ദലിതര്‍, സ്ത്രീകള്‍, പിന്നാക്ക -മത ന്യൂനപക്ഷ ജന വിഭാഗങ്ങള്‍ക്ക് ഭരണഘടന കൊടുക്കുന്ന പരിരക്ഷകള്‍ ഇല്ലാതാക്കൂന്ന നയം തുടരുകയും വരേണ്യവര്‍ഗ കോര്‍പറേറ്റുകളുടെ ഇടനിലക്കാരനായി ഭരണകൂടം മാറിയിരിക്കുന്നു. കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങളും അധികാരവും തീറെഴുതുന്ന നയമാണ് ബിജെപി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും നിയന്ത്രിച്ച് ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള ഏജന്‍സികളാക്കി മാറ്റിയിരിക്കുന്നു.
പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും കള്ളക്കേസെടുത്തും ജയിലിലടച്ചും ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നയമാണ് ബിജെപിയുടേത് ഈ നിലപാടുകള്‍ക്കെതിരെ ജനാധിപത്യപരമായ പ്രതിരോധമായി വോട്ടവകാശം വിനിയോഗിക്കണമെന്നും ഫാഷിസ്റ്റ് വര്‍ഗീയ സര്‍ക്കാരിനെ പുറത്താക്കണമെന്നും കെഡിപി രാഷ്ട്രീയകാര്യ സമിതി ജനങ്ങളോട് ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. അനില്‍കുമാര്‍ പേയാട്, ജനറല്‍ സെക്രട്ടറി റജൂ ആയിക്കാടന്‍, സംസ്ഥാന സെക്രട്ടറി ബിജു ഇലഞ്ഞിമേല്‍, ബിജു കൊട്ടാരക്കര, രജിതന്‍ വയനാട് , രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ കെ. അംബുജാക്ഷന്‍, ശശി പന്തളം, സന്തോഷ് ഇടക്കാട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.