24
Aug 2025
Mon
24 Aug 2025 Mon
decomposed body of man found in plastic drum his wife and 3 children found missing

യുവാവിന്റെ അഴുകിയ മൃതദേഹം വീപ്പയ്ക്കുള്ളില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തി. കാണാതായ ഭാര്യക്കും മക്കള്‍ക്കും വേണ്ടി തിരച്ചില്‍. ഇവര്‍ താമസിച്ചിരുന്ന വാടകവീടിന്റെ ഉടമയുടെ മകനെയും കാണാനില്ല. രാജസ്ഥാനിലെ ഖൈര്‍തല്‍-തിജാര ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ ജില്ലക്കാരനായ ഹന്‍സ്‌റാം എന്ന സൂരജ് ആണ് കൊല്ലപ്പെട്ടത്. കൃഷ്ണഗര്‍ഭാസിലെ ആദര്‍ശ് കോളനിയിലായിരുന്നു സൂരജും ഭാര്യയും മൂന്നു മക്കളും വാടകയ്ക്കു താമസിച്ചിരുന്നത്. ഈ വീടിന്റെ ടെറസില്‍ വച്ചിരുന്ന വീപ്പയ്ക്കുള്ളിലായിരുന്നു സൂരജിന്റെ മൃതദേഹം. കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി നോക്കിയപ്പോഴാണ് വീപ്പയ്ക്കുള്ളില്‍ അടച്ചുവച്ചിരിക്കുന്ന മൃതദേഹം കാണുന്നത്.

ഇവിടെ ഇഷ്ടികചൂളയിലെ ജീവനക്കാരനായിരുന്നു സൂരജ്. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും വാടകവീടിന്റെ ഉടമയുടെ മകനായ ജിതേന്ദ്രയുമായി ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞുവെന്ന് ഡിഎസ്പി നിര്‍വന്‍ പറഞ്ഞു.

ALSO READ:കാമുകിയുമായുള്ള ബന്ധം എതിര്‍ത്തതിന് ബിജെപി നേതാവ് ഭാര്യയെ കൊന്നു