24
Dec 2024
Mon
24 Dec 2024 Mon
Popular Front Organizer

കൊച്ചി: ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ വാരികയ്ക്കെതിരേ പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ മാനനഷ്ടകേസ് ഹൈക്കോടതി തള്ളി.(Defamation does not apply to a banned organization; Popular Front’s petition against organizer dismissed) നിരോധിത സംഘടനയായതിനാല്‍ പിഎഫ്ഐ നിയമപരമായ സ്ഥാപനമല്ലെന്നും അത്തരമൊരു സംഘടനയ്ക്ക് അപകീര്‍ത്തി ബാധകമല്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിലവിലുളള കേസാണ് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ റദ്ദാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരോധിത സംഘടനയായ സിമിയുടെ മറ്റൊരു മുഖമായിരുന്നു പോപ്പുലര്‍ ഫ്രണ്ട് എന്നായിരുന്നു ഓര്‍ഗനൈസറിലെ ലേഖനം. 2017 സെപ്തംബര്‍ 17 നാണ് ഇത് പ്രസിദ്ധീകരിച്ചത്. ലവ് ജിഹാദ്’, ജമ്മു കശ്മീരിലെ ഭീകരരെ റിക്രൂട്ട് ചെയ്യല്‍, ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്ഐക്ക് പങ്കുണ്ടെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തി.

ALSO READ: EVM ഹാക്ക് ചെയ്യാനാകുമെന്ന് വീഡിയോ ചെയ്ത മലയാളിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു

ഭാരത് പ്രകാശന്‍ ലിമിറ്റഡിനും ഓര്‍ഗനൈസര്‍ എഡിറ്റോറിയല്‍ ടീമിനുമെതിരെയുമാണ് പിഎഫ്ഐ കേസ് നല്‍കിയത്. 499,500 വകുപ്പുകള്‍ പ്രകാരമാണ് പിഎഫ്ഐ ജനറല്‍ സെക്രട്ടറി മാനനഷ്ട കേസ് നല്‍കിയത്.

‘ഒന്നാമതായി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യത്ത് നിരോധിത സംഘടനയാണെന്നത് ഒരു വസ്തുതയാണ്. 27.09.2022 ലെ ടഛ 4559(E) പ്രകാരം ആഭ്യന്തര മന്ത്രാലയം, സെക്ഷന്‍ 3 ലെ ഉപവകുപ്പ് 1 നല്‍കിയ അധികാരങ്ങള്‍ വിനിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം, 1967, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും അതിന്റെ അസോസിയേറ്റ്‌സ് അല്ലെങ്കില്‍ അഫിലിയേറ്റ്‌സ് അല്ലെങ്കില്‍ മുന്നണികള്‍ ഉള്‍പ്പെടെ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍, കേരള എന്നിവ ഒരു ‘നിയമവിരുദ്ധമായ സംഘടന’ ആയി. അതിനാല്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ത്യയില്‍ നിരോധിത സംഘടനയാണ്. അതിനാല്‍ ഹര്‍ജിക്കാരുടെ ചില പ്രസിദ്ധീകരണങ്ങള്‍ കാരണം നിരോധിത സംഘടനയ്ക്ക് അപകീര്‍ത്തി ഉണ്ടെന്ന് പറയാനാവില്ലെന്ന് ഉത്തരവില്‍ പറയുന്നു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കുന്നതിന് മുമ്പാണ് ലേഖനം പ്രസിദ്ധീകരിച്ചതും അന്നത്തെ സംസ്ഥാന പ്രസിഡന്റായ മുഹമ്മദ് ബഷീര്‍ ഓര്‍ഗൈനൈസറിനെതിരേ പരാതി നല്‍കിയതും.