മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്ത ഇഡി നടപടിയെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് തള്ളി. കെജ്രിവാളിന്റെ അറസ്റ്റും റിമാൻഡും ശരിവച്ച ജസ്റ്റിസ് സ്വർണ കാന്ത ശർമ ആം ആദ്മിയുടെ സ്ഥാനാർഥി തന്നെ ഗോവ തിരഞ്ഞെടുപ്പിന് കെജ്രിവാൾ പണം നൽകിയെന്ന മൊഴി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. മദ്യനയത്തിലൂടെ ലഭിച്ച പണം ആംആദ്മി ഗോവയിലെയും പഞ്ചാബിലെയും തിരഞ്ഞെടുപ്പിന് ചെലവഴിച്ചുവെന്നാണ് ഇഡി ആരോപണം.(Delhi High Court dismissed the plea moved by Arvind Kejriwal challenging his arrest by the ED)
|
അതേസമയം ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ആംആദ്മി പാർട്ടി വ്യക്തമാക്കി. മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അദ്ദേഹം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





