ന്യൂഡൽഹി ഡൽഹിയിൽ യുവതിയെ കൊന്ന് ഫ്രിഡ്ജിൽ അടച്ച് ലിവിങ് ടുഗദർ പങ്കാളി. നിക്കി യാദവ്(23)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിക്കിയുടെ ഒപ്പം താമസിച്ചുവന്നിരുന്ന സഹിൽ ഗെഹ് ലോത്തി(24)നെ പൊലീസ് അറസ്റ്റ് ചെയ്തു.
|
ഡാറ്റാ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് യുവതിയെ കൊന്നത്. വഴക്കിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. തുടർന്ന് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലയിൽ ഫ്രിഡ്ജിൽ മൃതദേഹം വയ്ക്കുകയായിരുന്നു.
കൊലപാതകം നടത്തിയ ദിവസം സഹിൽ മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു. സഹിൽ മറ്റൊരു പെൺകുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞുവെന്നറിഞ്ഞ നിക്കി യാദവ് ഇതേച്ചൊല്ലി വഴക്കിടുകയും തുടർന്ന് കൊല്ലപ്പെടുകയുമായിരുന്നു.
ഫെബ്രുവരി 9ന് നിക്കി വീട്ടിലേക്ക് പോവുന്നതാണ് അവസാനമായി സിസിടിവിയിൽ പതിഞ്ഞത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അറസ്റ്റിലായ യുവാവിനെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.



