കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് ഇന്നും പരിശോധനകള്‍ തുടരും. ഏഴാം സ്പോട്ടില്‍ ആണ് ഇന്ന് പരിശോധന ആരംഭിക്കുക. റോഡിനോട് ചേര്‍ന്നുള്ള സ്പോട്ടുകളും ഇന്ന് പരിശോധിക്കും.
|
മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള പരിശോധനയ്ക്കും സാധ്യതയുണ്ട്. 7 മൃതദേഹങ്ങള്‍ ഇവിടെ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.
ഇന്നലെ ആറാം സ്പോട്ടില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തിരിക്കുന്നു. ഇതിന്റെ കാലപ്പഴക്കം അടക്കം പരിശോധിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ഡിജിപി പ്രണബ് മോഹന്തി ഇന്നലെ രാത്രി ബെല്‍ത്തങ്ങാടി എസ്ഐടി ഓഫീസില്‍ എത്തി.
ALSO READ: ഫ്രൈഡ് റൈസും വെജിറ്റബിള്‍ ബിരിയാണിയും പായസവും; സ്കൂളുകളില്‍ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതല്‍
ഇവിടെ നിന്ന് 15 അസ്ഥികള്‍ ആണ് കണ്ടെത്തിയിട്ടുള്ളത്. പലതും പൊട്ടിയിട്ടുണ്ട്. തലയോട്ടിയുടെ ഭാഗം കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. മനുഷ്യന്റേത് എന്ന് വ്യക്തം, പിന്നീട് പുരുഷന്റെ അസ്ഥിയാണെന്നും സ്ഥിരീകരണം വന്നിരുന്നു.
ഫോറെന്‍സിക് സംഘം അസ്ഥികള്‍ ശേഖരിച്ച് ബയോ സേഫ് ബാഗുകളില്‍ ആക്കി പരിശോധനക്ക് കൊണ്ടുപോയി. പുത്തൂര്‍ റവന്യൂ അസിസ്റ്റന്റ് സ്റ്റെല്ല വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ മഹസര്‍ തയ്യാറാക്കി.
ആറാം നമ്പര്‍ സ്പോട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയായതിനാല്‍ കുഴിച്ച ഭാഗത്ത് വെള്ളം വന്ന് നിറയാതിരിക്കാന്‍ ടെന്റ് കെട്ടിയും ടാര്‍പോളിനിട്ടും മൂടിയിട്ടുമുണ്ട്.
ALSO WATCH


