23
Aug 2024
Thu
23 Aug 2024 Thu
Actor Dileep power group

ഹേമ കമ്മിറ്റി പരാമര്‍ശിച്ച മലയാള സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിനെ നിയന്ത്രിച്ചത് നടന്‍ ദിലീപായിരുന്നുവെന്ന് വിവരം.(Dileep managed the power group in the Malayalam film industry)  ഒരു പതിറ്റാണ്ടോളം മലയാള സിനിമയുടെ കടിഞ്ഞാണ്‍ ദിലീപിന്റെ കൈയിലായിരുന്നുവെന്ന് ഹേമ കമ്മിറ്റിക്ക് മുന്നില്‍ നിരവധി പേര്‍ മൊഴി നല്‍കിയിരുന്നതായാണ് അറിയുന്നത്. ദിലീപിന്റെ ഇടപെടല്‍ മൂലം പ്രിഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, ഭാവന തുടങ്ങി നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെട്ടതായും വെളിപ്പെടുത്തലുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2017 വരെ പവര്‍ ഗ്രൂപ്പിന്റെ നിയന്ത്രണം ദിലീപിന്റെ കൈയിലായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ദിലീപിന്റെ പിടി അയഞ്ഞത്. അമ്മ ഉള്‍പ്പെടെയുള്ള സിനിമാ മേഖലയിലെ സംഘടനകളുടെ നിയന്ത്രണം ദിലീപിന്റെ കൈകളിലായിരുന്നു.

ALSO READ: ഹോട്ടല്‍ മുറിയില്‍ മദ്യം നല്‍കി നഗ്നനാക്കി പീഡിപ്പിച്ചു; സംവിധായകന്‍ രഞ്ജിത്തിനെതിരേ പരാതിയുമായി യുവാവ്

ഡബ്ല്യുസിസി അംഗങ്ങളെ ഒതുക്കിയത് ദിലീപിന്റെ നേതൃത്വത്തിലുള്ള ലോബിയായിരുന്നു. നടീ-നടന്മാരെ തീരുമാനിക്കുന്നതു മുതല്‍ സിനിമാ റിലീസിങ് തിയ്യതി വരെ തീരുമാനിച്ചിരുന്നത് ഈ പവര്‍ ഗ്രുപ്പായിരുന്നുവെന്നും ഹേമ കമ്മിറ്റി റിപോര്‍ട്ടിലുണ്ട്.

മലയാള സിനിമാ മേഖലയില്‍ 15 അംഗ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും അവരാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും ഹേമ കമ്മിറ്റി റിപോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഈ പവര്‍ ഗ്രൂപ്പിനെ എതിര്‍ക്കുന്നവര്‍ക്ക് മലയാള സിനിമയില്‍ നിലനില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു.